പ്രണയദിനം
ബിന്ദുദാസ്
ഫെബ്രുവരി 14
പ്രണയദിനമാണെന്ന്…
പ്രണയത്തിനും ഒരു ദിനമോ…
ഒരു ദിനം കൊണ്ട് പ്രണയം നിലക്കുമോ…
അറിയില്ല, വർഷവും മുടങ്ങാതെ പോകാറുണ്ട്, പ്രണയത്തിൻറെ പ്രതീകമായ ഈ പനിനീർ പൂക്കളും കൊണ്ട്…
കാരണം ഇന്നാണെൻറെ പ്രണയിനിക്കൊരു കല്ലറ പണിതത്…
അവിടെ വെക്കണം ഈ പൂക്കൾ…
സ്വീകരിക്കും; ഉറപ്പ്! വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, എങ്കിലും മായാതെ മനോഹരമായ ഓർമ്മകൾ…
ആ കല്ലറയിൽ തൊട്ടാലറിയാം ഒളിച്ചിരുന്നു ചിരിക്കുകയാണെന്ന്…
ഏറെ മോഹമുണ്ട് ഒന്നു കാണാൻ…
ഈ പൂക്കൾ ആ കൈകളിൽ തന്നെ കൊടുക്കാൻ…
വെറുതെയാണെങ്കിലും ഒരു മോഹം…
പ്രണയം പൂത്തുലഞ്ഞ വഴിയിലൂടെ പറക്കുകയാണ് ഞാൻ,
ഇന്നെന്റെ സ്നേഹപൂക്കൾ വാങ്ങാനായി അവിടെ കല്ലറ ക്കരികിൽ ഉണ്ടവൾ…
കണ്ണിമവെട്ടാതെ ഞാൻ പൂക്കളാകൈകളിൽ തന്നെ വയ്ക്കുമ്പോൾ…
തകർന്നടിഞ്ഞ ചക്രങ്ങൾക്കിടയിൽ ഇറ്റു വീഴുന്നുണ്ടായിരുന്നു; പനിനീർ പൂക്കളുടെ നിറമുള്ള എന്റെ രക്തത്തുള്ളികൾ…