പൂങ്കാവനം.

ചിഞ്ചുരാജേഷ്

വിരിയുന്ന പൂവിനുമുണ്ട്
സൗരഭ്യം,
നിറമണിയുമിതളുകളിൽ ചാലിച്ച ചാന്തുപോൽ.
പുലരിയെ കാത്തു നീ
പുളകിതമായ്, നിൻ
ഗന്ധമണിയുമീ പുഷ്പ –
വാടിയിൽ.
ലതകളിൽ വിടരുന്നു
പല വർണ്ണ മെറ്റൊരോ
കൂട്ടമാം പൂക്കൾ,
നിശയിൽ കാഴ്ചയാമതു-
ചെറു മുത്തു വിതറിയ പോൽ, ഗാന്ധിയാൽ
നിൽപൂ നിങ്ങളീ പൂങ്കാവനത്തിൽ.
പുണരുവാൻ വരുമീ ശലഭങ്ങൾക്കായ്,
ചൊരിഞ്ഞീടൂ നിങ്ങൾ
തൻ മധുര തേൻ കുടം.
മാരുതൻ തലോടലേറ്റാ ടിയാടി, ചിരിതൂകി നിന്നീടുമീ
പൂങ്കാവനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *