സോഷ്യല്‍ മീഡിയയില്‍ വൈറലായി ചുരുട്ട് വെബ്സീരീസ്.
അയ്യപ്പന്റേയും ഈയ്യപ്പന്റേയും പ്രതികാരത്തിന്റെ കഥപറയുന്ന കോമഡി ത്രില്ലര്‍ മലയാളത്തിലെ ആദ്യ 4 k വെബ് സീരിസാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സൂത്രന് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്
പണ്ടെങ്ങോ തനിക്കു നഷ്ടപ്പെട്ടുപോയ വീടും കുടുംബവും തേടി പക തീര്‍ക്കാന്‍ എത്തുന്ന അയ്യപ്പനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നീട് ഈയ്യപ്പന് രംഗപ്രവേശം ചെയ്യുന്നതോടെ കഥയുടെ ഗതിമാറുന്നു. നോണ്‍ ലീനിയര്‍ രീതിയിലാണ് കഥ പറയുന്നത്. പഴയകാല പാലക്കാടന്‍ നാട്ടിന് പുറങ്ങളിലെ തനതായ ഒരു ശൈലിയിലാണ് ചുരുട്ട് നിര്‍മിച്ചിരിക്കുന്നത്. ബ്ലാക്ക്മാജിക് സിനിമ ക്യാമറയില്‍ 6kല ആണ് ചിത്രീകരിച്ചിരിക്കുന്നത്.
പത്തുമുതല്‍ പതിനഞ്ചു മിനിറ്റു വരെ നീണ്ടു നില്ക്കുന്ന ഓരോ എപ്പിസോഡും പ്രേക്ഷകന് ഒരു നല്ല സിനിമ അനുഭവമായിരിക്കും സമ്മാനിച്ചതെന്ന് സീരീസിന് കിട്ടിയ പ്രേക്ഷകരുടെ കമന്റ് വ്യക്തമാക്കുന്നു.സിനിമ സ്വപ്നങ്ങളില്‍ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്കാരം കൂടി ആണ് ചുരുട്ട്. ഒരു കൂട്ടായ്മയില്‍നിന്നും ഉരുതിരിഞ്ഞുവന്ന ഏകദേശം 35 യുവ കലാകാരെന്മാരെ അണിനിരത്തി പിറവിയെടുത്ത ചുരുട്ട് ഇതിനോടകം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.