സർഫസ് ലാപ്ടോപ് എസ്ഇ : ഏറ്റവും വിലകുറഞ്ഞ ലാപ്ടോപ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

ഏറ്റവും വിലകുറഞ്ഞ സർഫസ് ലാപ്ടോപ് എസ്ഇ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പഠനാവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമ്മിച്ച ലാപ്ടോപ്പിന് 249.99 ഡോളറാണ് വില. പുതിയ ലാപ്ടോപ്പിനായി വിൻഡോസ് 11 ഒഎസിന്റെ മറ്റൊരു പതിപ്പ് വിൻഡോസ് 11 എസ്ഇയും ഇറക്കിയിരുന്നു. അസ്യൂസ്, എച്ച്പി, ഡെൽ, എയ്സർ, ലെനോവോ, തുടങ്ങിയ പ്രമുഖ കമ്പനികളും വിൻഡോസ് – 11 എസ്ഇ ഉപയോഗിച്ചുള്ള ലാപ്ടോപ്പുകൾ നിർമിച്ചു വരികയാണ്.സർഫസ് ലാപ്ടോപ്പ് എസ്ഇ ഇന്ത്യയിൽ വന്നാലും ഇല്ലെങ്കിലും വിൻഡോസ് 11എസ്ഇ ഉള്ള ലാപ്ടോപ്പുകൾ മറ്റ് കമ്പനികൾ ഇന്ത്യയിൽ എത്തിക്കുമെന്ന് ഉറപ്പാണ്.വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ ലാപ്ടോപ്പുകൾക്ക് സ്കൂളുകളുടെ അഡ്മിനു കൾക്കും മറ്റും ലാപ്ടോപ്പിൽ നിയന്ത്രണങ്ങൾ വരെ നടത്താൻ സാധിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

• ക്രോം ബുക്കുകൾക്ക് എതിരെയുള്ള ചുവടുവെപ്പ്

അമേരിക്കൻ സ്കൂളുകളിൽ ക്രോം ബുക്കുകൾ വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയതിനെതിരെയുള്ള മൈക്രോസോഫ്റ്റിന്റെ നീക്കമാണിതെന്ന് ദി വേർജ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് ക്രോം ബുക്കുകൾ ക്കെതിരെ നിരവധി വിൻഡോസ് ലാപ്ടോപ്പുകൾ ഇറക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല എന്നാൽ സർഫസ് ലാപ്ടോപ് എസ്ഇ ക്രോം ബുക്കുകൾ ക്കെതിരെയുള്ള നീക്കമാണിതെന്ന് വിലയിരുത്തുകയാണ് ദി വേർജ്. ഇതിൽ സർഫസ് ലാപ്ടോപ്പ് ഗോ മോഡലിന്റെ കീബോർഡും ട്രാക് പാഡുമാണ് ഉപയോഗിച്ചിരിക്കുന്നത്.11.6 – ഇഞ്ച് വലിപ്പമുള്ള ( 1366×768) റെസല്യൂഷൻ സ്ക്രീനാണ് ഈ ലാപ്ടോപ്പിനുള്ളത്. അതേസമയം സ്ക്രീൻ വലിപ്പം തന്നെയാണ് സർഫസ് ലാപ്ടോപ്പ് എസ്ഇ യുടെ പരിമിതിയും കാരണം ഈ ലാപ്ടോപ്പുകൾ ലെനോവോ ക്രോംബുക്ക് ഡ്യൂവറ്റ് പോലുള്ള ലാപ്ടോപ്പുകളോടാണ് മത്സരിക്കുന്നത്. ഡ്യൂവറ്റ് ലാപ്ടോപ്പുകൾക്ക് പോലും 10.1 ഇഞ്ച് സ്ക്രീനാണ് ഉള്ളത്. അതായത് 1920×1200 സ്ക്രീൻ റെസലൂഷൻ. ഇതിനും വില 249 ഡോളർ തന്നെയാണ്.

• മറ്റ് ഫീച്ചറുകൾ

ഇന്റൽ സെലറോൺ എൻ 4020 അല്ലെങ്കിൽ എൻ 4120 പ്രോസസറുകളാണ് സർഫസ് ലാപ്ടോപ് എസ്ഇക്കു പ്രവർത്തനശേഷി നൽകുന്നത്. കൂടാതെ 4 ജിബി അല്ലെങ്കിൽ 8 ജിബി റാമുള്ള വാകഭേദങ്ങളും ഇതിനുണ്ട്.1 Mp ക്യാമറയുടെ വീഡിയോ റെസല്യൂഷൻ 720 പി ആണ്.ഒപ്പം ഒരു യുഎസ്ബി – എ പോർട്ട്‌, ഒരു യുഎസ്ബി – സി പോർട്ട്‌, ബാരൽ ടൈപ് ഡിസി കണക്ടർ,3.5 എംഎം ഹെഡ്ഫോൺ ജാക്ക് തുടങ്ങിയ ഫീച്ചറുകളും ഉൾക്കൊള്ളുന്നു. ഫുൾ ചാർജിൽ 16 മണിക്കൂർവരെ പ്രവർത്തിക്കും എന്ന് കമ്പനി പറയുന്നു.

• ഉൾക്കൊള്ളിച്ചിട്ടുള്ള ആപ്പുകൾ

വിദ്യാർത്ഥികൾക്ക് ആവശ്യമില്ലെന്ന് തോന്നുന്ന ചില ഫീച്ചറുകൾ വിൻഡോസ് – 11 ൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം ചില ഡിഫോർട്ട് ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ആവശ്യമായ ഡോക്യുമെന്റുകൾ മൈക്രോസോഫ്റ്റ് വൺ ഡ്രൈവിലേക്ക് ഓട്ടമാറ്റിക്കായി ബാക്-അപ് ചെയ്യാവുന്നതാണ്.


മൈക്രോസോഫ്റ്റ് ഓഫീസ്, ടീംസ്, വൺനോട്ട് മൈൻക്രാഫ്റ്റ് ഫോർ എജ്യൂക്കേഷൻ, ഫ്ളിപ് ഗ്രിഡ് തുടങ്ങിയവ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. കൂടുതലും വെബ് കേന്ദ്രീകൃത പഠന ആവശ്യ ആപ്പുകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കൂടാതെ സൂംമും ഗൂഗിൾ ക്രോംമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് തമ്മിൽ സഹകരിച്ചുകൊണ്ട് പഠനം നടത്തുവാനും ലാപ്ടോപ്പിൽ സാധ്യമായേക്കും.

റിപ്പെറിംഗ്

സർഫസ് ലാപ്ടോപ് എസ്ഇ വാങ്ങുന്ന സ്കൂളുകൾക്ക് ഉപകരണത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഇഷ്ടം പോലെ റിപ്പയർ ചെയ്യുവാനുള്ള അവകാശവും നൽകുന്നതാണ്. ലാപ്ടോപ്പിനുള്ളിലെ ഭാഗങ്ങൾ കേടുവന്നാൽ സ്കൂളിലെയും മറ്റും ഐടി ടെക്നീഷ്യൻമാർക്ക് തന്നെ എളുപ്പത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാം. ഇതിനായി എവിടെയും ലഭ്യമാകുന്ന സ്ക്രൂകളും മറ്റുമാണ് ഉപയോഗിച്ചിരിക്കന്നത്. ആവശ്യമെങ്കിൽ ഡിസ്പ്ലേ, ബാറ്ററി, കീബോർഡ്, മദർബോർഡ് വരെ മാറ്റി വെയ്ക്കുവാൻ സ്കൂളുകളിലെ ഐ ടി അഡ്മിനുകൾക്ക് അനുവാദം നൽകിയിരിക്കുകയാണ്. അതിനായി കഴിഞ്ഞ 18 മാസമായി സ്കൂളുകളിലെ ഐടി അഡ്മിനുകൾക്ക് നിർദ്ദേശങ്ങൾ നൽകി വരുകയായിരുന്നു കമ്പനി. ഒപ്പം ആവശ്യമായ ഘടക ഭാഗങ്ങളും കമ്പനി എത്തിച്ചു നൽകും.

• മൈക്രോസോഫ്റ്റ് ലാപ്ടോപ്പുകളെല്ലാം അനായാസം സർവീസ് ചെയ്യാം

മൈക്രോസോഫ്റ്റിനെ നിലവിലുള്ള എല്ലാ ലാപ്ടോപ്പുകളും റിപ്പയർ ചെയ്യുവാനുള്ള അവസരം 2022 ഓടെ ഉറപ്പാക്കുമെന്ന് കമ്പനി പറയുന്നു.നിലവിൽ ഉപഭോക്താവ് വാങ്ങുന്ന ഉപകരണങ്ങൾ കേടുവരുന്ന പക്ഷം അത് നിർമിച്ച കമ്പനിയുടെ സർവീസ് സെന്ററുകൾ വഴി മാത്രമായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിഞ്ഞിരുന്നത്. കൂടാതെ അവർ പറയുന്ന പണവും നൽകണമായിരുന്നു.ഈ സാഹചര്യത്തിലാണ് ആപ്പിൾ അടക്കമുള്ള മിക്ക കമ്പനികളും ഇത് നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചത്.

• സർഫസ് ലാപ്ടോപ് എസ്ഇ – വിദ്യാഭ്യാസരംഗത്തെ ലക്ഷ്യംവെച്ച്

വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചർച്ചയിൽ നിന്നുമാണ് വിൻഡോസ് -11 എസ്ഇ എന്ന ആശയം ഉടലെടുത്തതെന്ന് കമ്പനി പറയുന്നു. നിലവിൽ കുട്ടികൾക്ക് വിലകുറഞ്ഞ ലാപ്ടോപ്പുകൾ ആവശ്യമായതിനാൽ പഠന ആവശ്യങ്ങൾ നിറവേറ്റുന്ന ടൂളുകൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചുകൊണ്ടു ള്ളതാണിത്. അതേസമയം വിദ്യാർത്ഥികളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന തരത്തിലുള്ള അനാവശ്യ ഫീച്ചറുകൾ നീക്കംചെയ്യാനും വിൻഡോസ് -11 ശ്രദ്ധിച്ചിട്ടുണ്ട്.

• വിൻഡോസ് – 11 എസ്ഇ ആദ്യമെത്തുക ഇവിടെ

ആദ്യ ഘട്ടത്തിൽ അമേരിക്ക, യുകെ, ജപ്പാൻ, എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്കായിരിക്കും സർഫസ് ലാപ്ടോപ് എസ്ഇ നൽകുക. ഈ വർഷം അവസാനത്തോടെ എത്തിക്കുവാനാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം.സ്കൂൾ അഡ്മിനുകൾക്ക് ലാപ്ടോപ്പിന്റെ നിയന്ത്രണാധികാരവും ഒപ്പം പഠനാവശ്യത്തിനാല്ലാതെ ഉപയോഗിക്കുന്നത് കുറയ്ക്കാനുള്ള ശ്രമവും ഉൾക്കൊള്ളിച്ചിട്ടുള്ളതിന്നാലും ലാപ്ടോപ്പുകൾ സ്കൂളുകൾക്കും മറ്റും ഇഷ്ടപ്പെടുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *