തോണിയും തുഴയും
തോണിയും തുഴയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. പുഴകടന്ന് അക്കരെയെത്തേണ്ടവരെ തോണിയും തുഴയും ദിനവും സഹായിച്ചുകൊണ്ടേരുന്നു.
പുഴകടക്കാൻ കൂടുതൽ കൂടുതൽ ആളുകൾ തോണിയെയും തുഴയേയും ആശ്രയിക്കുവൻ തുടങ്ങി. പുഴകടക്കുന്ന ജനങ്ങൾ നൽകുന്ന പൈസ തോണിയെ അഹങ്കാരിയാക്കി മാറ്റി. അവൻ തന്റെ ആത്മമിത്രമായ തുഴയെ അപമാനിക്കുവാനും തള്ളിപറയുവാനും തുടങ്ങി.
ഒരിക്കൽ പുഴകടക്കാൻ എത്തിയവരോട് തോണി അഹങ്കാരത്തോടെ പറഞ്ഞു “എന്റെ മുകളിൽ കയറിയാണ് നിങ്ങൾ അക്കരെ കടക്കുന്നത് അത് മറക്കണ്ട അതിന്റെ ബഹുമാനം എനിക്ക് നൽകണം”. ഇത് കേട്ട തുഴ തോണിയെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുഴ അല്പസമയം തോണിയെ അക്കരെയ്ക്ക് നിയന്ത്രിക്കാതെ വെറുതെ ഇരുന്നു. കാറ്റിൽ ആടി ഉലഞ്ഞ തോണിയുടെ ദിശതെറ്റി.പേടിച്ചു വിറച്ച യാത്രക്കാർ തോണിയെ വഴക്കുപറയാൻ തുടങ്ങി.
അപ്പോഴാണ് തോണിക്ക് തന്റെ തെറ്റുകൾ മനസിലായത്. അവൻ തുഴയോട് തന്റെ തെറ്റുകൾക്ക് ക്ഷമ ചോദിച്ചു. തുഴ തോണിയെ കൃത്യമായി അക്കരെയ്ക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് തോണിയും തുഴയും ആത്മ സുഹൃത്തുക്കളായി ജീവിച്ചു.
ഗുണപാഠം : പൈസയിലും നമ്മുടെ കഴിവുകളും അഹങ്കരിക്കരുത്.
ജി.കണ്ണനുണ്ണി