ആരാധകർക്ക് സര്‍പ്രൈസ് ബോണസ്; മിന്നല്‍ മുരളിയുടെ ട്രെ യ് ലര്‍ കാണാം


ടോവിനോതോമസിന്‍റെ ആരാധകര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റായി മറ്റൊരു ട്രെയ് ലര്‍കൂടെ പുറത്തുവിട്ടിരിക്കുകയാണ് മിന്നല്‍മുരളിയുടെ അണിയറപ്രവര്‍ത്തകര്‍. മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും തുടങ്ങിയ പുത്തൻ കാഴ്‍ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ഇന്ന് റിലീസ് ചെയ്ത ട്രെയിലർ ആബാലവൃദ്ധം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുകയും കാത്തിരുന്നു ആഘോഷമാക്കുവാൻ ഒരു തികഞ്ഞ ക്രിസ്മസ് അവധിക്കാല ചിത്രമാക്കി മാറുമെന്നാണ് ട്രെയ്‌ലർ സൂചനകൾ. മലയാളത്തിന് പുറമെ തെലുങ്ക്,തമിഴ്,കന്നട,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്.

ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവർക്കൊപ്പം ‘മിന്നൽ മുരളി’ എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പർ ഹീറോ ചിത്രത്തിൽ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് (സോഫിയ പോൾ) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പർ ഹീറോ ചിത്രം 2021 ഡിസംബർ 24-ന് നെറ്റ്ഫ്ലിക്സിൽ മാത്രമായി ലോകമെമ്പാടും റിലീസ്ചെയ്യും.

ടൊവിനോ തോമസ്,ഗുരു സോമസുന്ദരംഹരിശ്രീ അശോകൻ,അജു വർഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം:അരുൺ എആർ, ജസ്റ്റിൻ മാത്യൂസ്,മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാൻ റഹ്മാൻ,സുഷിൻ ശ്യാം എന്നിവര്‍ സംഗീതം പകരുന്നു.

2021-ൽ ഇന്ത്യയിലെ പ്രധാന ഭാഷകളിൽ റിലീസ് ചെയ്യുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രോജക്റ്റാണ് മിന്നൽ മുരളി, തുടർന്ന് നിവിൻ പോളി നായകനാകുന്ന ബിസ്മി സ്പെഷ്യൽ ആണ് അടുത്ത ചിത്രം.പി ആർ ഒ- എ എസ് ദിനേശ്,ശബരി.

Leave a Reply

Your email address will not be published. Required fields are marked *