‘മിഷൻ സി’  ട്രെയിലർ റിലീസ് ഇന്ന്           

തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ  ആദ്യ റോഡ് ത്രില്ലർ മൂവി മിഷൻ സി’  ട്രെയിലർ റിലീസ് ഇന്ന്.  അപ്പാനിശരത്, കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ഇതിൽ  അണിനിരക്കുന്നു.

ഇതിൽ ഗാനങ്ങൾ എഴുതുയിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുക ടവാണ്. പോലീസ് ഉദ്യോഗസ്ഥനായ ഹണിയാണ്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ഈ ചിത്രം രാമക്കൽമേടും മൂന്നാറുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ മനോഹരങ്ങളായ  ഗാനങ്ങൾ മനോരമ മ്യൂസിക്കാണ് പുറത്തിറക്കുന്നത്.
ഇന്ന് ( 29-05-2021) മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പേജിലൂടെ  മിഷൻ സി യുടെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തുകയാണ്. 

  പി.ആർ.സുമേരൻ 9446190254

Leave a Reply

Your email address will not be published. Required fields are marked *