ബറോസിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് മോഹൻലാൽ :
നടൻ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നു .
മമ്മൂട്ടി, പ്രിയദര്ശന്, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മോഹന്‍ലാൽ തന്നെയാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്.
ബറോസ് ഒരു പീരീഡ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്തുടര്ച്ചക്കാരന് എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം
ബറോസിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂജ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ തനിക്ക് പരിചയമില്ല. അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണെന്നും പൃഥ്വിരാജ് പറഞ്ഞു
ബറോസിന്റെ പൂജ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു . ബറോസ് പൂജ ഫോട്ടോസ് എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചത്