കാളിദാസ് ജയറാം, നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്

കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.,സൈജുകുറുപ്പ്, റീബ മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത് മുരളി, അശ്വിൻ,തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-ദീപുജോസഫ്,സംഭാഷണം-വിന്‍സെന്റ് വടക്കന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-ബംഗ്ലാൻ മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-രാഹുൽ രാജ് ആർ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *