” എട്ടു കോളം “


“മൊട്ടിട്ട മുല്ലകൾ” എന്ന ചിത്രത്തിന് ശേഷം വിനോദ് കണ്ണോൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് “എട്ടു കോളം”.പത്രത്തിൽ വരുന്ന ഒരു എട്ടു കോളം വാർത്ത നമ്മൾ വായിക്കുകയും ഒരു നേരത്തെ ചർച്ചയാക്കി അത് വിട്ടുകളയുകയും ചെയ്യും.പിന്നീട് അതെ സംഭവം മറ്റൊരിടത്ത് വേറെ ചില ആളുകളുടെ പേരിൽ നാലു കോളം അല്ലെങ്കിൽ ഏട്ടു കോളം വാർത്തയായി വരുന്നതും പതിവാണ്.


അത് പോലെ ഒരു സായാഹ്ന പത്രത്തിൽ അച്ചടിച്ചു വന്ന ഏട്ടു കോളം വാർത്ത വിഷയമായി വരുന്ന “എട്ടു കോളം” എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം കാസറഗോഡും പരിസരങ്ങളിലുമായി പൂർത്തിയായി.വി മൂവീസ് ആൻഡ് ഫിലിം ഫാക്ടറി എന്നി ബാനറിൽ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടയ്മയിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കൂക്കൾ രാഘവൻ,സുമേഷ് നാരായണൻ, ദിനേശൻ തൊട്ടിയിൽ,ഹനീഫ ബേക്കൽ,എം ഹാരിസ്,ഷാഹിദ് ദിൽസേ, ദിവ്യരാജ്,ഗോകുൽ നാഥ്‌, ഷഹീർ ഷാ തുടങ്ങിയവർ അഭിനയിക്കുന്നു.


ദീപേഷ് പുതിയപുരയിൽ ഛായാഗ്രഹണവും ഫസ്റ്റ് കട്ട്‌ എഡിറ്റിങ്ങും നിർവഹിക്കുന്നു.പഴ്ചാത്തല സംഗീതം- ശ്രീശൈലം രാധാകൃഷ്ണൻ,സൗണ്ട് മിക്സിങ്-അയൂബ് മഞ്ചേരി,അസോസിയേറ് ഡയറക്ടർ-ശ്രീജു ചെന്നിക്കര,കോ പ്രൊഡ്യൂസർ- രാജേഷ് കെ എം,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *