തകര്‍പ്പന്‍ ഫിച്ചേഴ്സുമായി ‘മോട്ടോറോള എഡ്ജ് 40’
‘മോട്ടോറോള എഡ്ജ് 40’ ഇന്ത്യയിൽ അവതരിപ്പിച്ചു.മോട്ടോറോളയുടെ എഡ്ജ് ശ്രേണിയലെ പുതിയ പതിപ്പാണ് ഇത്.2022ൽ ഇറങ്ങിയ മോട്ടോ എഡ്ജ് 30 ഇറക്കിയതിന് ശേഷം ഈ ശ്രേണിയില്‍ അവതരിപ്പിക്കുന്ന പുതിയ ഫോണെന്ന പ്രത്യേകതയും ‘മോട്ടോറോള എഡ്ജ് 40’ ക്ക് ഉണ്ട്.
ഫിച്ചേഴ്സ്
6.55 ഇഞ്ച് കർവ് ഫുൾ എച്ച്ഡി+ ഒഎൽഇഡി സ്കീനാണ് എഡ്ജ് 40ക്കുള്ളത്. 144ഹെർട്സാണ് ഫോണിന്റെ റിഫ്രഷ് റേറ്റ്. ഒപ്പം സ്ക്രീനിൽ തന്നെ സ്ക്രീനിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസർ സംവിധാനവും ഉൾപ്പെടുത്തിട്ടുണ്ട്.
ഡോൾബി വിഷൻ സെർട്ടിഫൈഡായിട്ടുള്ള സ്ക്രീനാണ് ഫോണിനുള്ളത്. ലൈറ്റ് മെറ്റൽ ഉപയോഗിച്ചാണ് എഡ്ജ് 40യുടെ ഫ്രെയിം ഘടന ചെയ്തിരിക്കുന്നത്. ബാക്ക് പാനൽ പ്ലാസ്റ്റിക്കാണ്.
ക്യാമറ ഡ്യുവെൽ ക്യം സെറ്റിപ്പിലാണ് ഘടന ചെയ്തിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാറയ്ക്കൊപ്പം 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസുമാണ് ഫോണിനുള്ളത്. ഇത് മാക്രോ ലെൻസായിട്ടും പ്രവർത്തിക്കുന്നതാണ്. അതോടൊപ്പം തന്നെ 32 എംപി സെൽഫി ക്യാമറയാണ് എഡ്ജ് 40ക്കുള്ളത്. ഫിംഗർ പ്രിന്റിനൊപ്പം ഫോണിന് ഫേസ് ലോക്കും സുരക്ഷ ക്രമീകരണങ്ങൾക്കായി തരപ്പെടുത്തിട്ടുണ്ട്. ഡോൾബി അറ്റ്മോസ് സെറ്റപ്പിൽ രണ്ട് സ്റ്റീരിയോ സ്പീക്കറാണ് ഫോണിനുള്ളത്.മീഡിയടെക് ഡൈമെൻസിറ്റി 8020 എന്ന പ്രൊസെസ്സറിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഈ ചിപ്പ്സെറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഫോണാണ് എഡ്ജ് 40. 8ജിബി റാമും 256 ഇന്റേണൽ മെമറിയുമാണ് ഫോണിനുള്ളത്. രണ്ട് സിം സ്ലോട്ടുകളാണ് ഫോണിനുള്ളത്. ഒന്ന് നാനോ സിം കാർഡിനായിട്ടും മറ്റൊന്നും ഇ-സിം കാർഡി ഇടുന്നതിന് വേണ്ടിയാണ്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുക. രണ്ട് ഒഎസ് അപ്ഗ്രേഡ് ഫോണിനുണ്ടാകുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.
4,440 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 68 വാട്ട് ഫാസ്റ്റ് ചാർജിങ് സേവനം നിർമാതാക്കൾ ഉറപ്പ് നൽകുന്നു. ഒപ്പം 68 വാട്ട് ചാർജിങ് അഡാപ്റ്ററും സി-ടൈപ്പ് ചാർജറും ഫോണിനൊപ്പം നിർമാതാക്കൾ നൽകുന്നുണ്ട്. കൂടാതെ വൈറലെസ് ചാർജിങ്ങും സൗകര്യം എഡ്ജ് 40ക്ക് ലഭ്യമാണ്. വീഗൻ ലെഥർ ഫിനിഷിൽ റെസെഡ ഗ്രീൻ, എക്ലിപ്സ് ബ്ലാക്ക് എന്നീ നിറത്തിലും അക്രിലിക് ഗ്ലാസ് ഫിനിഷലെത്തുന്ന ലൂണാർ ബ്ലൂ നിറത്തിലുമാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 29,999 രൂപയാണ് ഫോണിന്റെ വില. മെയ് 30 മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും.