നസീറുദ്ദീൻ ഷാ ആശുപത്രിയില്‍


നടൻ നസീറുദ്ദീൻ ഷാ(70) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നാണ് നസീറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്വാസകോശത്തിൽ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസീറുദ്ദീൻ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഉടന്‍ അദ്ദേഹത്തിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ രത്നപതക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *