കല്യാണി പ്രീയദര്‍ശനും ടൊവിനോയും ഒന്നിക്കുന്ന തല്ലുമാല

ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന “തല്ലുമാല ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു.


ലുക്ക്മാന്‍, ചെമ്പൻ വിനോദ് ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.


ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്,എഡിറ്റര്‍- നിഷാദ് യൂസഫ്,ആര്‍ട്ട്- ഗോകുല്‍ദാസ്,മേക്കപ്പ്- റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ്-റഫീഖ് ഇബ്രാഹിം,ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്,സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി.ഒക്ടോബർ പതിനാറിന് തലശ്ശേരിയിൽ “തല്ലുമാല”യുടെ ചിത്രീകരണം ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *