പ്രേക്ഷക ശ്രദ്ധനേടി കാണെകാണയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

ടോവിനോ തോമസും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാണെ കാണെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ധീനാണ് നിർമ്മിക്കുന്നത്.

ഉയരെക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാണെക്കാണെ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് കിട്ടിയത്.ചിത്രത്തിലെ താരങ്ങളുടെയും മറ്റ് അണിയറപ്രവർത്തകരുടെയും പേജുകളിലൂടെ പുറത്തു വന്ന പോസ്റ്റർ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയ്ക്കകത്തും പുറത്തും ഉള്ള നിരവധി താരങ്ങൾ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കു വെച്ചു.
സുരാജ് വെഞ്ഞാറമൂടിന്റെ തികച്ചും വ്യത്യസ്തമായ വേഷമാറ്റത്തിൽ വന്ന പോസ്റ്ററിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒപ്പമുണ്ട്.


‘ആസ് യു വാച്ച്’ എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു.
ജി വേണുഗോപാല്‍ ഒരിടവേളക്ക് ശേഷം ഗായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നല്‍കുന്നു.ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. പുരോഗമിക്കുന്ന കാണെക്കാണെ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.

Leave a Reply

Your email address will not be published. Required fields are marked *