നോവലിസ്റ്റ് ഹഫ്സയുടെ 8-ാം ചരമവാർഷികം

നിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1949 കണ്ണൂർ സിറ്റിയിൽ ജനനം. ഏഴ് നോവലുകളും വിർത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്.

1979ൽ മാ എന്ന നോവലിന് എംപി പോൾ അവാർഡ് നേടിയ എഴുത്തുകാരൻ അഗത്തി ദ്വീപിൽ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ എഴുത്തിലേക്ക് തിരിഞ്ഞു.

ഒരു അതിസുന്ദരിയുടെ കഥ ‘ (അതിസുന്ദരിയായ ഒരു സ്ത്രീയുടെ കഥ) എന്ന നോവലും ഏതാനും വിവർത്തനങ്ങളും ഉൾപ്പെടെ നിരവധി കൃതികൾ രചിച്ചു. സരസ്വതം , ഒരു സ്വപ്ന ജീവിയുടെ ആത്മകഥ, അക്രമം, തീക്കനൽ, ഭ്രാന്തൻ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചില കൃതികൾ. 2015 ജനുവരി 10 ന് അന്തരിച്ചു. അവസാനം എഴുതിയ നോവൽ അർബുദം ബാധിച്ച് കിടക്കവേ ആണ് ആരംഭിച്ചതും പൂർത്തിയാക്കിയതും. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ് മകനാണ്.
കടപ്പാട് വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *