‘ഒമിക്രോണ്‍’ ജാഗ്രത പുലര്‍ത്താം
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ കര്‍ശനമായി പാലിക്കണം. വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. എട്ടാമത്തെ ദിവസം വീണ്ടും പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.
എന്താണ് ഒമിക്രോണ്‍
കോവിഡിന് മറ്റൊരു വകഭേദം കൂടി വന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ വകഭേദത്തിന് ഓമിക്രോൺ എന്നാണ് പേര് നൽകിയിരിക്കുന്നത്. സാർസ് കോവ് 2 വൈറസിന് വരുന്ന ജനിതക മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന TAG -VE എന്ന സംഘമാണ് ഇത് കണ്ടെത്തിയത്. ഹോങ്കോങ്ങിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിരക്കിൽ വൈറസ് വ്യാപനം കണ്ടെത്തി. നവംബർ 24 നാണ് ഒമിക്രോൺ എന്ന പുതിയ വേരിയന്റിനെ കണ്ടെത്തിയത്.ജനിതകഘടനയിലെ മാറ്റം ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം
മ്യൂട്ടേഷൻ
വൈറസിന് ജനിതകഘടനയിലെ മാറ്റമാണ് ഉണ്ടാകുന്ന മാറ്റമാണ് മ്യൂട്ടേഷൻ
ആർഎൻഎയുടെ ചങ്ങലയിലെ കണ്ണികളുടെ വ്യതിയാനമോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതാവലുകളോ ഇതിന് കാരണമാകാം.പ്രോട്ടീൻ എൻകോഡിംഗിലുണ്ടാകുന്ന മാറ്റമാണ് ഇതിന് പ്രധാനകാരണം. ഈ മാറ്റം വൈറസിനെ അപകടം കുറയ്ക്കുന്നതും കൂട്ടുന്നതുമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രോഗത്തിന്റെ തീവ്രത പലരിലും വ്യത്യാസപ്പെടാനുള്ള കാരണവും ഇതാണ്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരുമ്പോൾ പോലും മ്യൂട്ടേഷൻ സംഭവിക്കാം. ഒരുപക്ഷേ ഇത് പോസിറ്റീവ് മ്യൂട്ടേഷനാകാം.
ഒരു പ്രദേശത്തിന്റെ സ്വഭാവം,വ്യക്തികളുടെ ശരീരഘടന, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രീതി എന്നിവയൊക്കെ ജനിതകഘടനയിലെ മാറ്റത്തെ ബാധിക്കാം. പ്രതിരോധശേഷി കുറഞ്ഞവരിൽ ഉണ്ടായ അണുബാധയാവാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു പ്രധാന വസ്തുത ഫൈസർ വാക്സീൻ സ്വീകരിച്ച രണ്ട് പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ഇത് ആളുകൾക്കിടയിൽ ഭീതി ഉണ്ടാക്കുന്നു. 12203K +G204R എന്നീ മ്യൂട്ടേഷനുകൾ ഇപ്പോഴും പുതിയ മ്യൂട്ടേഷനൊപ്പമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് വൈറസിന്റെ അപകടസ്വഭാവം കൂട്ടാൻ കാരണമെന്നും പഠനങ്ങൾ പറയുന്നു. വൈറസ് പടരാതെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.
കേരളത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള മ്യൂട്ടേഷനുകൾ പ്രവാസികളിൽ നിന്നോ അന്യസംസ്ഥാനത്ത്നി ന്നെത്തിയവരിൽനിന്നോ ഉണ്ടായിട്ടുള്ളതാണ്. അൻപതോളം മ്യൂട്ടേഷനുകളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരാളിലേക്ക് പകരാൻ സഹായിക്കുന്ന സൈപക് പ്രോട്ടീനിലാണ് ഇതിൽ മുപ്പതോളം മാറ്റങ്ങൾ സംഭവിച്ചത്. ഇന്ത്യയിൽ ഇതുവരെ പുതിയ വൈറസ് വകഭേദങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.പുതിയ വൈറസ് വകഭേദത്തിൽ എന്തെല്ലാം അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കാത്തിരുന്നു തന്നെ കാണണം.