നാടോടി സ്ത്രീയുടെ കിടിലന്‍ മേക്കോവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ
സിനിമതാരങ്ങള്‍ക്കും പരസ്യ മോഡലുകള്‍ക്കുമാണ് സൌന്ദ്യര്യം എന്ന് കരുതുന്ന സമൂഹത്തില്‍ തെരുവില്‍ അലയുന്ന നാടോടികള്‍ക്കും മനോഹാരിത ഉണ്ടെന്ന് കാണിച്ചുതരുകയാണ് വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി.
കൊച്ചി ഇടപ്പള്ളി സിഗ്നലില്‍ മൊബൈല്‍ ഹോള്‍ഡര്‍ വില്‍ക്കുന്ന രാജസ്ഥാനി നാടോടി സ്ത്രീയാണ് മോഡലായത്. മുഖത്ത് മേക്കപ്പിട്ട് യുവതി ക്യാമറയക്ക് മുന്നില്‍ എത്തിയപ്പോള്‍ ആരെയും അതിശയപ്പിക്കുന്ന ഭംഗിയാണ് യുവതിക്കുണ്ടായിരുന്നത്. ഗെറ്റ് ക്ലാപ്പിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടില്‍ വസ്ത്രലങ്കാരം അയനാ ഡിസൈനേഴ്സ് ആണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രഭിനാണ് യുവതിയെ ഒരുക്കിയത്. മഹാദേവന്‍ തമ്പി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.