ഭൂകമ്പം മുന്‍കൂട്ടി അറിയും ഫെസന്റ് പക്ഷി
കുറച്ച് വിഭാഗം ജീവജാലങ്ങൾക്ക് ഭൂകമ്പം മുൻകൂട്ടിയറിയാൻ സാധിക്കും. അതുപോലൊരു പക്ഷിയാണ് ഫെസന്റ്. ആകർഷകമായ തൂവലുകൾ ആണ് ഇവയ്ക്ക്. അതും ഒരു പാട് നിറങ്ങളോടു കൂടി…. പീലി വിടർത്തി നൃത്തം ചെയ്യുന്ന മയിൽഗണത്തോട് സാമ്യമുള്ളവ.
ഇവ ഇംഗ്ലണ്ടിൽ നിന്നാണ് ഇവിടെ എത്തിയിരിക്കുന്നത്. ഗോൾഡൻ, സിൽവർ, ഡീപ്ഗ്രീൻ മെലാൻസ്ററിക്, ഭൂമിയാൻ മെലാൻസ്ററിക്, തൂവെള്ളമെലാൻസ്ററിക്, ലേഡി ആംറസ്റ്റ്, റിവീസ് എന്നിങ്ങനെ ഫെസന്റിൽ തന്നെ വൈവിധ്യങ്ങളുണ്ട്. തൂവെള്ള മെലാൻസ്ററിക് ഇന്ത്യയിൽ വളരെ അപൂർവമായി മാത്രമാണ് കണ്ടു വരുന്നത്. ഒരു ജോഡിക്ക് 75,000 രൂപ വരെ വില വരുന്നതാണ് പലതും. ഇതുവരെ 30 ഓളം വിവിധയിനം ഫെസന്റുകളെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 2 കിലോമീറ്ററിൽ കൂടുതൽ തുടർച്ചയായി ഇവയ്ക്ക് പറക്കാൻ കഴിയില്ല.
ഇംഗ്ലണ്ട് സ്വദേശികളായ ഈ ഇനം പക്ഷി ഇപ്പോഴാകട്ടെ കൊല്ലം കന്റോൺമെന്റ് മൈദാനിയിലെ ഫഌവേഴ്സ് എക്സ്പേ എന്ന പരിപാടിയിൽ ആളുകളെ അംബരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.