കൊങ്കിണി പലഹാരം ഫെനോരി

പ്രീയ ആര്‍ ഷേണായ്

  • മൈദാ – അര കിലോ
    പഞ്ചസാര – അരക്കിലോ
    ഏലയ്ക്ക പൊടിച്ചത് – ഒന്നര ടീസ്പൂൺ
    വനസ്പതി / ഡാൽഡ – വറുക്കാൻ ആവശ്യമായത്
    നെയ്യ് – 100 ഗ്രാം
  • ആദ്യം മൈദാ ആവശ്യത്തിനുള്ള വെള്ളം ചേർത്ത് ഇത്തിരി കട്ടി ആയി (stiff ) ചപ്പാത്തിക്കെന്ന പോലെ കുഴയ്ക്കുക … (soft ആകരുത് )
  • ചെറുനാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ ആക്കുക
  • എത്രത്തോളം നേരിയതായി പരത്താൻ പറ്റുമോ അത്രത്തോളം പരത്തുക …
  • ഇനി ആദ്യത്തെ ചപ്പാത്തി വെയ്ക്കുക …
  • ഇതിന്ടെ മുകളിൽ നെയ്യ് ഒരു സ്പൂണിലെടുത്തു നന്നായി പുരട്ടുക …
  • അല്പം മൈദാ ഇതിന്ടെ മുകളിൽ വിതറുക …
  • വീണ്ടും അടുത്ത ചപ്പാത്തി എടുത്തു ആദ്യതിന്ടെ മുകളിലായി വെയ്ക്കുക…ശ്രദ്ധിക്കുക ഇത്തിരി താഴ്തി വേണം രണ്ടാമത്തെ വെയ്ക്കാൻ … അതായത് ആദ്യം വെച്ച ചപ്പാത്തിയുടെ മുകൾ ഭാഗം പുറത്തു കാണണം … ( collage ശ്രദ്ധിക്കുക )
  • വീണ്ടും നെയ്യ് പുരട്ടി മൈദാ വിതറി ഇതിനു മുകളിലായി മൂന്നാമത്തെ ചപ്പാത്തി വെയ്ക്കാം …ഇത്തവണയും അല്പം താഴ്ത്തി വേണം വെയ്ക്കാൻ …നേരത്തെ വെച്ച രണ്ടു ചപ്പാത്തികളുടെയും മുകൾ വശം ഇത്തിരി കാണണം …
  • ഇത് പോലെ ഏഴു ചപ്പാത്തികൾ വെയ്ക്കുക ( ഏഴാണ് അതിന്ടെ കണക്ക് )
  • ഒരു പടിക്കെട്ട് പോലെ തോന്നിക്കും കാണാൻ .
  • ..
  • ഇനി താഴെ നിന്ന് ഈ ചപ്പാത്തി ലയർ പായ ചുരുട്ടും പോലെ മുകളിലേയ്ക്ക് stiff ആയി ചുരുട്ടി കൊണ്ട് വരുക,,
  • ഇനി ഈ റോൾ നെ അര ഇഞ്ച് കനത്തിൽ മുറിക്കുക …. ( pic ശ്രദ്ധിക്കാം)
  • ഇനി ഓരോ കഷ്ണങ്ങളേം ചെറിയ പുരിയുടെ വലുപ്പത്തിൽ വീണ്ടും പരത്താം ..ഇത്തവണ ശ്രദ്ധിക്കേണ്ട ഒരു കാര്യം … ലയർ കാണുന്ന വശമാണ് പരത്തേണ്ടത് ..കൂടാതെ ഒരു വശം മാത്രമേ നിർബന്ധമായും പരത്താൻ പാടുള്ളു …
  • ഇനി ഡാൽഡ ചൂടാക്കി ഓരോ പൂരിയും വറുത്തു കോരാം …മീഡിയം flame ആയിരിക്കണം ..നല്ല ബ്രൗൺ നിറം വരണം ..crisp ആയിരിക്കണം …
  • ഇനി നമുക്ക് 2:1 എന്ന അനുപാതത്തിൽ പഞ്ചസാരയിൽ വെള്ളം ചേർത്ത് പാനി തയ്യാറാക്കാം …. രണ്ടു നൂൽ പരുവമാകുമ്പോൾ വാങ്ങി വെച്ച് ഏലയ്ക്ക പൊടി വിതറണം
  • ഇനി ഓരോ പൂരിയും ഇതിലേക്ക് ചേർത്ത് ഒന്ന് നന്നായി അമർത്തി ഉടനെ തന്നെ മാറ്റി ഒരു പരന്ന തളികയിൽ വെയ്ക്കുക …

ചൂടാറിയതിനു ശേഷം ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം ….. വളരെ സ്വാദിഷ്ടമായ ഫെനോരി തയ്യാർ !!!!

Leave a Reply

Your email address will not be published. Required fields are marked *