പാവയ്ക്ക പച്ചടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു…
റെസിപി പ്രിയ ആർ ഷേണായ്
അവശ്യ സാധനങ്ങൾ
പാവയ്ക്ക ഒന്ന്
പച്ചമുളക് 3 -4
തൈര് ആവശ്യത്തിന്
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
ഉപ്പ്
കടുക് കറിവേപ്പില വറ്റൽമുളക് താളിക്കാൻ
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാവയ്ക്ക നേർത്തരിഞ്ഞു ഉപ്പു പുരട്ടി അരമണിക്കൂർ വെയ്ക്കുക.
ശേഷം കയ്പ്പ് വെള്ളം പിഴിഞ്ഞ് ഇതിലേക് മഞ്ഞൾപ്പൊടി ചേർത്ത് അല്പം നേരം വെയ്ക്കാം.
ഇനി ഒരു പാനിൽ 2-3 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്ക വറുക്കുക…. നന്നായി മൊരിഞ്ഞു വരുമ്പോൾ പച്ചമുളക് അരിഞ്ഞതും ചേർത്ത് രണ്ടും വറുത്തെടുക്കുക.
തൈര് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക. (ഒറ്റ അടിയെ പാടുള്ളു. തൈര് പതപ്പിച്ചെടുക്കാൻ വേണ്ടിമാത്രം ആണ് )ആണ് അല്പം ഉപ്പ് ചേർക്കാം..
ഇതിലേക്ക് വറുത്ത പാവയ്ക്ക കൂട്ട് ചേർത്തിളക്കുക.
കടുകും കറിവേപ്പിലയും വറ്റൽമുളകും എണ്ണയിൽ വറുത്തു മീതെ താളിച്ചൊഴിക്കാം
തൈരിൽ ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക… പാവയ്ക്ക യിൽ ഉപ്പുള്ളതാണ്.അധികമാവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.