പിറവം പള്ളിയിലെ പൈതല്‍ നേര്‍ച്ച

എറണാകുളം ജില്ലയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കീഴിലുള്ള പ്രമുഖ ദേവാലയമാണ് പിറവം വലിയപള്ളി, പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍. പിറവം മൂവാറ്റുപുഴ ആറിന്റെ കിഴക്കേ കരയില്‍ കുന്നിന്‍മുകളിലാണ് പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ വലിയപള്ളിയില്‍ നടക്കുന്ന പൈതല്‍ നേര്‍ച്ച പ്രധാന വഴിപാടാണ്. പന്ത്രണ്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് നേര്‍ച്ച സദ്യയില്‍ പങ്കെടുക്കുന്നത്.ദു:ഖശനിയാഴ്ചത്തെ രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന പൈതല്‍ നേര്‍ച്ച ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയോടുകൂടിയാണ് അവസാനിക്കുന്നത്.

വഴിപാട് നടത്തുന്നതിനായി നാനാജാതി മതസ്ഥരാണ് ദേവാലയത്തില്‍ എത്തിച്ചേരുന്നത്. വഴിപാട് നടത്തുന്നവര്‍ ദേവാലയങ്കണത്തില്‍ എത്തിച്ചേരുന്ന ശിശുക്കളെ കൂട്ടം കൂട്ടമായി നിലത്തിരുത്തും. വാഴയിലയില്‍ ആദ്യം മൂന്ന് നെയ്യപ്പം, മൂന്ന് ചെറുപഴം എന്നിവ വിളമ്പും. പിന്നീട് പിടി, കോഴിക്കറി, ചോറ്, മീന്‍കറി, പോത്ത്, തോരന്‍, എന്നിവയും വിളമ്പും. കുട്ടികള്‍ കഴിച്ചതിന് ശേഷമേ മുതിര്‍ന്നവര്‍ക്ക് കൊടുക്കുകയുള്ളൂ. അന്നേ ദിവസം തീര്‍ത്ഥാടന ദേവാലയത്തില്‍ ഉത്സവപ്രതീതിയാണ്. ഉദിഷ്ട കാര്യസിദ്ധിക്കു വേണ്ടി നോമ്പ് നോറ്റ് പ്രാര്‍ത്ഥനാ പൂര്‍വ്വമാണ് ഭക്തര്‍ പൈതല്‍ നേര്‍ച്ച നടത്തുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!