ഉപദേശം
അബു താഹിർ തേവക്കൽ
യൗവ്വന തീച്ചൂളയിൽ
ഇന്നുഞാൻ
ആ ചൂടിന് പുകച്ചിലിലും
ഇന്ന് ഞാൻ
ഉരുകുന്നു ഞാനൊരാ
മെഴുക് പോലെ
ഗതിയില്ല അലയുന്ന
പ്രേതം പോലെ
മാതാപിതാക്കൾ ബന്ധുമിത്രാദികൾ
ഗുരുക്കൻമാർ കൂടെ നാട്ടുകാരും
ഉപദേശം എന്നൊരു വാളുമായി
ചുറ്റിലും നിന്നായി തലോടുമ്പോൾ
എന്നുടെ മനസ്സിലെ വികാരങ്ങൾ
തെല്ലുമേ കേൾക്കാൻ സമയമില്ലാർക്കും
കഠിനകടോരമീ സമയങ്ങളിലത്രയും
കരിഞ്ഞു കലങ്ങിയ
എൻ സ്വപ്നങ്ങൾ മാത്രമേ
എൻ വാസനപ്പൂവിൻ
സുഗന്ധങ്ങൾ ഇപ്പോഴും
തളം കെട്ടി നിൽപ്പൂ…
എന്മനസ്സിലാകെ…
പൂട്ടിട്ട് പൂട്ടിയ എന്നുടെ അകത്തളം
ഇന്നത് മാറമ്പൽ മൂടിയ
മാനസ ഗോപുരം
ഉയരത്തിൽ പറക്കാൻ ശ്രമിച്ചൊരെൻ –
കിനാക്കളെ
ചിറകുകൾ വെട്ടി തളർത്താൻ ശ്രമിച്ചതും
തെളിഞ്ഞൊരു ലോകത്തിൻ –
കാഴ്ചകൾ ഇപ്പോഴും
തിമിരത്തിൻ കണ്ണാൽ നോക്കുന്നതും അവർ
മുളച്ചോരു ചിറക്
മുറിച്ചൊരു കത്തിയാൽ
ഇന്നവർ എന്നെ കൊല്ലാനും ഓങ്ങുന്നു
കുഞ്ഞു കൊക്കൊന്നുയർത്തി-
കരയുമാ നേരം
ചുടുക്കണ്ണീരാൽ എന്നുടെ
മനസ്സും വെന്തുപോയി
വെന്ത കിനാക്കളാൽ
വേവാത്ത ദേഹിയായ്
ആറടിമണ്ണിന്റെ നാട്ടുരാജാവിന്ന് ഞാൻ