ഗോവിന്ദ് പത്മസൂര്യനായകനാകുന്ന പ്രണയസരോവരതീരം .
നാലു ഭാഷകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ സിനിമയായ പ്രണയസരോവര തീരം എന്ന ചിത്രത്തിൽ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ നായകനാവുന്നു. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളിൽ നിന്നും ഉള്ള പ്രശസ്തരായ നടന്മാരും ഒപ്പം അഭിനയിക്കുന്നു. സനി രാമദാസൻ ആണ് ചിത്രം രചന നടത്തി സംവിധാനം ചെയ്യുന്നത്. ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണൽ വേണ്ടി രാജി ആർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഗോവിന്ദ് പത്മസൂര്യ, നിർമ്മാതാവ് ബാദുഷ, സുധീർ കരമന, ബിനീഷ് ബാസ്റ്റിൻ, അൻസീൽ റഹ്മാൻ, ശ്രീജിത്ത് വർമ്മ, അഞ്ജന അപ്പുക്കുട്ടൻ, സ്മിനു സിജോ, ചിത്രത്തിന്റെ നിർമാതാവ് രാജി ആർ, സംവിധായകൻ സനി രാമദാസൻ, ഫഹദ് മൈമൂൺ, നിർമ്മാതാവ് ജയശ്രീ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു .ഇന്ത്യൻ സിനിമയിലെ സംഗീതസംവിധായകൻ ആണ് സംഗീതം നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ ജിജോ ചീമേനി, ധനുഷ് പി ബാബു. ഡിയോപി രാഹുൽ സി വിമല.
പുതുമുഖം മറിയ നായിക ആകുന്ന ചിത്രം 100% പ്രണയം ആസ്പദമാക്കിയുള്ള ഒരു മ്യൂസിക്കൽ ജേർണി ആണ്. ബിനീഷ് ബാസ്റ്റിൻ വ്യത്യസ്ത കഥാപാത്രം ചെയ്യുന്നു. വിദേശരാജ്യങ്ങളിലും, ഹൈദരാബാദ്,കേരള തുടങ്ങി ഇന്ത്യയിലെ പല സ്ഥലങ്ങളും ലൊക്കേഷൻ ആകുന്നു. സെപ്റ്റംബർ ആദ്യം ഷൂട്ടിങ് ആരംഭിക്കുന്നു. മാർക്കറ്റിംഗ്& പബ്ലിസിറ്റി ക്യൂ മീഡിയ ഫഹദ്.
ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണലിന്റെ ആദ്യ ചിത്രമായ പഴയനിയമംസനി രാമദാസൻ രചന നടത്തി സംവിധാനം ചെയ്തിരിക്കുന്നു. അഞ്ജന അപ്പുക്കുട്ടൻ, അൻസിൽ റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ചിത്രത്തിൽ സുധീർ പ്രഭാകരൻ മികച്ച വേഷം ചെയ്യുന്നു. ഡിയോ പി രാഹുൽ സി വിമല. ചിത്രീകരണം പൂർത്തിയായി.
അടുത്ത ചിത്രമായ വ്രാക്ക് ശ്രീജിത്ത് കെ ചന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്നു. റോബിൻ റോയ് രചന നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി ആർ,സനി രാമദാസൻ എന്നിവരാണ്. ജിജോ ചീമേനി മുഖ്യകഥാപാത്രമായി എത്തുന്നു. ചിത്രീകരണം പൂർത്തിയായി.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ