കിംഡുക്ക് അന്തരിച്ചു

ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിംഡുക്ക്(59) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം.കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ​ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിൽവർബെയർ, കാൻസ് ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.സമരിറ്റൻ ​ഗേൾ, ത്രീ അയേൺ, ടൈം, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *