രൺവീർ ധരിച്ചത് ഒന്നര ലക്ഷത്തോളം വിലവരുന്ന സൈക്ലോൺ സൺഗ്ലാസ്!!!

പ്രശസ്ത ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ കണ്ണടയാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുന്നത്.ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേട്ടത്തിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രം 83യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു താരം. മലയാളികളുടെ പ്രിയപ്പെട്ട സിനിമാ നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് രൺവീറി നെ അഭിമുഖം നടത്തിയത്. അഭിമുഖ വീഡിയോയിൽ രൺവീർ ധരിച്ച സൈക്ലോൺ സൺഗ്ലാസാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ കണ്ണടയുടെ വില കേട്ടാൽ ഞെട്ടും! എത്രയാണെന്നല്ലേ, എൺപതിനായിരത്തിനും ഒന്നര ലക്ഷത്തിനുമിടയിലാണ് ഈ സൺഗ്ലാസിന്റെ വില.

6×2.4 ഇഞ്ച് നീളവും വീതിയിലുമാണ് ഗ്ലാസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പച്ചനിറത്തിലുള്ള ലെൻസുകളും അസെറ്റേറ്റ് ഫ്രെയിമും വളഞ്ഞ ജോയിന്റുകളും സ്വർണനിറമുള്ള ഹാർഡ്‌വെയറുകളാലും മനോഹരമായ ഒന്നാണ് സൈക്ലോൺ സൺഗ്ലാസുകൾ.ഒപ്പം ബ്രാൻഡ് നെയിംമായ ലൂയി വുട്ടോണിന്റെ എൽ വി എന്നീ അക്ഷരങ്ങളും നൽകിയിട്ടുണ്ട്.

2006ലെ വിന്റർ സീസണിൽ ഫാഷൻ ലോകത്ത് ചലനം സൃഷ്ടിച്ച സ്റ്റൈലിന്റെ പുതിയ അവതാരമാണ് സൈക്ലോൺ സൺഗ്ലാസുകൾ. ആംഗുലർ ലൈനുകളും ആഴത്തിലുള്ളതും വളഞ്ഞതുമായ മുൻവശത്തെ ഫ്രെയിമുകൾ സൺ ഗ്ലാസിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും 100% സംരക്ഷണവും കണ്ണട ഉറപ്പുനൽകുന്നു. പ്രശസ്ത ബ്രാൻഡായ ലൂയി വുട്ടോൺ ആണ് സൈക്ലോൺ സൺഗ്ലാസുകൾ വിപണിയിലെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!