ഇന്ത്യയിലെത്തുന്നതിന് മുന്‍പ് സാംസങ്ങ് ഗ്യാലക്‌സി ഫോൾഡ് 3 സ്വന്തമാക്കി മലയാളത്തിന്‍റെ സൂപ്പര്‍താരം
ഇന്ത്യൻ വിപണിയിലെത്തും ഇറങ്ങുന്നതിന് മുൻപേ സാംസങ്ങ് ഗ്യാലക്‌സി ഫോൾഡ് 3 സ്വന്തമാക്കി മലയാളത്തിന്‍റെ സൂപ്പര്‍ താരം. അത് മറ്റാരും അല്ല കേരളത്തിന്‍റെ ചങ്കും ചങ്കിടിപ്പുംമായ നമ്മുടെ സ്വന്തം ലാലേട്ടനാണ്. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫാന്റം സിൽവറാണ് മോഹൻലാൽ ഉപയോഗിക്കുന്നത്
ഈ മാസം പത്തിനാണ് ഇന്ത്യയിൽ ഫോൾഡ് 3യുടെ ഔദ്യോഗിക അവതരണം. സ്നാപ്ഡ്രാഗൺ 888 പ്രോസസർ, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവൽ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകൾക്കായി, ഗ്യാലക്സി ദ ഫോൾഡ് 3 മെച്ചപ്പെടുത്തിയ ഫ്ലെക്സ് മോഡ് ഫീച്ചറുകൾ, മൾട്ടിആക്റ്റീവ് വിൻഡോ, ഒരു പുതിയ ടാസ്‌ക്ബാർ, ആപ്പ് പെയർ എന്നിവയുമായാണ് വരുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് എത്തുന്നത്.