ടൊമാറ്റോ ബാത്ത്
പ്രീയ ആര്‍ ഷേണായ്
റവ 1 കപ്പ്
വെള്ളം രണ്ടര കപ്പ്..
ഇഞ്ചി ഒരു ഇഞ്ച് നീളത്തിൽ
പച്ചമുളക് 2-3
സവാള 1
ക്യാരറ്റ് 1
തക്കാളി 2 വലുത്
മഞ്ഞൾപൊടി 1/2 ടീസ്പൂൺ
രസം powder / സാമ്പാർ powdr 2-3 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ്
പഞ്ചസാര 1 ടീസ്പൂൺ
മല്ലിയില അല്പം
കടുക്, ഉഴുന്ന്, കറിവേപ്പില,.എണ്ണ or നെയ്യ് താളിക്കാൻ
തയ്യാറാക്കുന്നവിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പില താളിച്ചു അതിലേക്കു പച്ചമുളക്, ഇഞ്ചി ചേർത്ത് നിറം മാറും വരെ വറുക്കുക..ഇനി സവാള, ക്യാരറ്റ് ചേർത്ത് വറുക്കുക..ഇതിലേക്ക് പൊടികൾ ചേർക്കാം…ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റാം…ഇനി വെള്ളം ചേർത്ത് തിളപ്പിക്കുക.. ഉപ്പും പഞ്ചസാരയും മല്ലിയിലയും ഇടയ്ക്ക് ചേർക്കാം.. തിളച്ചു വരുമ്പോൾ flame കുറച്ച് റവ അല്പാല്പമായി ചേർത്ത് കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക… റവ കട്ട കെട്ടില്ല…. ഇനി അടച്ചു വെച്ചു ചെറുതീയിൽ തന്നെ പാകം ചെയ്യുക.. വെള്ളം വറ്റി പാകമാകുമ്പോൾ വാങ്ങിവെയ്ക്കാം..