ചിരിക്ക് വജ്രശോഭ
സാറേ എന്‍റെ വജ്രം പതിപ്പിച്ച പല്ല് കള്ളന്‍മാര്‍ അടിച്ചോണ്ടുപോയി.. ഇനി ഇങ്ങനെഒരു പരാതി പോലീസിന് കിട്ടിയാല്‍ അതിശയപ്പെടാനില്ല. അവളുടെ പല്ല് വജ്രം പോലെ തിളങ്ങുന്നു. ഇത് വെറും പറച്ചില്‍ മാത്രമല്ല അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്…
കാതിൽ സെക്കന്റ്, തേർഡ്, ഫോർത്ത് എന്നിങ്ങനെ സ്റ്റഡ് അടിച്ചുനടക്കുവര്‍ ഇത് ഒന്ന് ഒന്ന് ശ്രദ്ധിക്കൂ. പല്ലില്‍ സ്റ്റോണ്‍ നിങ്ങള്‍ പിടിപ്പിച്ചോ.. എന്നാല്‍ വേഗമാകട്ടെ.. നിങ്ങളുടെ ചിരിക്ക് വജ്രശോഭ കൈവരട്ടേ…
ഇന്ത്യയിൽ ഡെന്റൽ ജൂവല്ലറി വന്നിട്ട് ഏകദേശം 20 വർഷം ആയിങ്കെലും നമ്മുടെ നാട്ടില്‍ ട്രന്‍റായത് ഇപ്പോള്‍ മാത്രമാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യവുമായി ക്ലിനിക്കില്‍ പോകാറുള്ളത്.ഫാഷനിൽ പരീക്ഷണം നടത്താൻ താല്പര്യമുള്ളവർ യാതൊരു മടിയും കൂടാതെ സമീപിക്കാറുണ്ട്. ചിരിക്കുമ്പോൾ കാണുംവിധത്തിൽ ഒറ്റ കല്ല് ആണ് ഡെന്റൽ ജൂവലറിയിൽ പൊതുവെ ആവശ്യപ്പെടാറ്.
പല്ലിനു യാതൊരു കേടും വരുത്താതെയാണ് സ്റ്റോൺ ഫിറ്റ് ചെയ്യുന്നത്. ഡ്രിൽ ചെയ്യില്ല, പകരം ടൂത്ത് ഫിൽ ചെയ്യുന്ന പ്രത്യേകതരം പശ ഉപയോഗിച്ചാണ് ഒട്ടിക്കുക. ദീർഘകാലം ഒരു കുഴപ്പവുമില്ലാതെ ഇരിക്കും. എപ്പോൾ വേണമെങ്കിൽ ഇതെടുത്തു കളയാനും സൗകര്യമുണ്ട്. മുന്‍വശത്തെ പല്ല് ഉപയോഗിച്ച് ചവച്ചു കഴിക്കുന്ന ശീലം നമുക്കില്ല. പക്ഷേ, വലിയ രീതിയിൽ കടിച്ചുപറിച്ചു കഴിക്കുന്ന ശീലമുള്ളവരിൽ സ്റ്റോൺ ഇളകിപ്പോകാനും സാധ്യതയുണ്ട്. എന്നാലത് അത്ര അപകടകരമല്ല. ഡെന്റിസ്റ്റുകളുടെ സഹായത്തോടെ ക്ലിനിക്കിൽ പോയി മാത്രം ഡെന്റൽ ജൂവലറി ചെയ്യുന്നതാണ് സുരക്ഷിതം.