റസ്റ്ററന്‍റ് സ്റ്റൈല്‍ ചിക്കൻ ഫ്രൈഡ് റൈസ്

അവശ്യസാധനങ്ങള്‍

റൈസ് തയ്യാറാക്കാന്‍

ബസ്മതി റൈസ് – 1 കപ്പ്
വെള്ളം – ഒരു പാത്രത്തിന്‍റെ മുക്കാൽ ഭാഗം
ഉപ്പ് – 1 ടേബിൾ സ്പൂൺ
എണ്ണ – 1 ടേബിൾ സ്പൂൺ


ചിക്കൻ ഫ്രൈ ചെയ്യാൻ

ചിക്കൻ – 150 ഗ്രാം
ഉപ്പ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
സോയാസോസ് – 1 ടീസ്പൂൺ
മുട്ടയുടെ വെള്ള – 1


മുട്ട തയ്യായാറാക്കാൻ

എണ്ണ -1 ടേബിൾ സ്പൂൺ
മുട്ട -2 എണ്ണം
ഉപ്പ് -1/2 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ


ഫ്രൈഡ് റൈസ് തയ്യാറാക്കാന്‍

എണ്ണ – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിൾസ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
സ്പ്രിംഗ് ഒണിയൻ – 1/2 കപ്പ്
കാരറ്റ് -1/2 കപ്പ്
കാപ്സിക്കം – 1/4 കപ്പ്
ബീൻസ് – 1/2 കപ്പ്
ഉപ്പ് -1 ടീസ്പൂൺ
സോയാസോസ് – 2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
വിനാഗിരി -1 ടേബിൾ സ്പൂൺ
സ്പ്രിംഗ് ഒണിയൻ – കുറച്ച്

തയാറാക്കുന്ന വിധം

  • ഒരു കപ്പ് അരി നന്നായി കഴുകി 15 മിനിറ്റ് കുതിർത്തുവയ്ക്കുക.
  • 15 മിനിറ്റ് കഴിഞ്ഞു തിളച്ച വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് കുതിർത്തു വച്ചിരിക്കുന്ന അരി ഇട്ട് 10 മുതൽ 12 മിനിറ്റ് വരെ വേവിക്കുക. അരി വെന്ത് ഉടയാതെ വേവിച്ചെടുക്കണം. വെള്ളം ഊറ്റിയ ശേഷം അരിപ്പയിലേക്ക് മാറ്റി തണുത്ത വെള്ളം മേലെ ഒഴിച്ചു കൊടുക്കുക. പിന്നീട് അൽപം എണ്ണയും മുകളിൽ തൂകികൊടുക്കാം. അരി തമ്മിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇത് സഹായിക്കും.
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് രണ്ട് മുട്ട ബീറ്റ് ചെയ്തു വച്ചതു ഒഴിക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ചിക്കിയെടുക്കുക. മാറ്റിവയ്ക്കുക. മറ്റൊരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണയൊഴിച്ച് നേരത്തെ മിക്സ് ചെയ്തു വെച്ച ചിക്കൻ ചേർക്കാം. ഇത് 5 മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. ഇത് മാറ്റി വയ്ക്കുക.
  • ഇതിനു ശേഷം വീണ്ടും ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിംഗ് ഒണിയൻ, കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് 3 മിനിറ്റ് വലിയ തീയിൽ വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ സോയ സോസ് എന്നിവ ചേർത്ത് നന്നായി രണ്ട് മിനിറ്റ് വഴറ്റുക.ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ, ചിക്കിയ മുട്ട എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. വേവിച്ചു വച്ചിരിക്കുന്ന റൈസ് ചേർത്ത് യോജിപ്പിക്കുക. ഒരു ടീസ്പൂൺ കുരുമുളക് പൊടി,ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനമായി കുറച്ച് സ്പ്രിംഗ് ഒണിയൻ വിതറി വാങ്ങി വയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *