ആറാട്ടിൽ എ ആർ റഹ്മാനും????

മലയാള സിനിമയിൽ ഇത് ആദ്യമായി കോടികൾ മുടക്കി ഗാനരംഗം ചിത്രീകരിക്കുന്നു. മോഹൻലാൽ ചിത്രമായ ആറാട്ടിലാണ് ബ്രഹ്മാണ്ഡ സെറ്റിട്ട് സാങ്കേതികമികവോടെ ഗാനം ചിത്രീകരിക്കുന്നത് . ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‌ണൻ ആണ്. സംഗീത ഇതിഹാസം എ ആർറഹ്മാനും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗാനരംഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നത്.യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് എ ആർ റഹ്മാൻ സംഗീതം പകർന്നിട്ടുണ്ട്.

ആറാട്ട് ഗോപൻ എന്ന കഥാപത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായി കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, നന്ദു, ഷീല, ബിജു പപ്പൻ ,സ്വാസിക , മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയ കൃഷ്ണയാണ്, ക്യാമറ വിജയ് ഉലകനാഥ്, എഡിറ്റർ സമീർ മുഹമ്മദ് , കല സംവിധാനം ജോസഫ് നെല്ലിക്കൽ.

Leave a Reply

Your email address will not be published. Required fields are marked *