” ഐ സി യു ” കോതമംഗലത്ത് ആരംഭിച്ചു

മിനി സ്റ്റുഡിയോ മലയാളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന” ഐ സി യു ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു.ബിബിൻ ജോർജ് നായകനാക്കി ജോർജ്ജ് വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ഐ സി യു “. ഉറിയാടി- 2 എന്ന തമിഴ് സിനിമയിലൂടെ എത്തിയ വിസ്മയ നായികയാവുന്നു.
ബാബുരാജ്,ശ്രീകാന്ത് മുരളി,വിനോദ് കുമാർ, ജെയിൻ പോൾ,നവാസ് വള്ളിക്കുന്ന്,മനോജ്‌ പറവൂർ,ഹരീഷ്,മീര വാസുദേവ്.


തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ലോകനാഥൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സി പി സന്തോഷ് കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകരുന്നു.
എഡിറ്റർ-ലിജോ പോൾ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ പ്രൊഡക്ഷൻ കൺട്രോളർ-ഷിബു എസ് സുശീലൻ,ആർട്ട്‌- എം ബാവ,കോസ്റ്റ്യും ഡിസൈനർ-സ്റ്റെഫി സേവ്യർ, മേക്കപ്പ്-റോണക്സ് സേവ്യർ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാർ, സംഘട്ടനം-മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ.
മിനി സ്റ്റുഡിയോയുടെ വിശാൽ-ആര്യ കൂട്ട്കെട്ടിലെ ബിഗ് ബഡ്ജറ്റ് സിനിമ “എനിമി ” ദീപാവലി റിലീസാണ്.


ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മിനി സ്റ്റുഡിയോ യുടെ പുതിയ ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ.
ബിഗ് ബഡ്‌ജറ്റിൽ മലയാളത്തിൽ മിനിസ്റ്റുഡിയോ അടുത്ത വർഷം തുടക്കത്തിൽ നിർമ്മിക്കുന്ന ചിത്രം റാഫി സ്ക്രിപ്റ്റ് എഴുതി,ദിലീപ് നായകനാവുന്ന ചിത്രം നവാഗതനായ സജിസുകുമാർ സംവിധാനം ചെയ്യുന്നു.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *