ചർമ്മം സംരക്ഷിച്ച് പ്രായം കുറയ്ക്കാം

പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ വരകളും ചുളിവുകളും വരുന്നത് സ്വാഭാവികമാണ്. നമ്മുടെയൊക്കെ ശ്രദ്ധകുറവിന്‍റെ കാരണത്താല്‍ ഇത് നേരത്തെയാകാനും സാധ്യതയുണ്ട്. ചര്‍മ്മ സംരക്ഷണത്തിന് വീട്ടില്‍തന്നെ ചെയ്യാന്‍ പറ്റുന്ന ചിലകാര്യങ്ങളുണ്ട്.


വരണ്ട ചർമ്മം ഉള്ളവർ മോയിസ്ചറൈസർ പതിവായി ഉപയോഗിക്കണം. മുഖം മോയിസ്ചറൈസ് ചെയ്യുന്നതിന് വെണ്ണ, തേൻ എന്നിവ ഉപയോഗിക്കാംവരണ്ട കാലാവസ്ഥയിൽ രാത്രി നാരങ്ങാ നീരും ഗ്ലിസറിനും പുരട്ടുന്നത് വരണ്ട ചർമ്മത്തിന് നല്ലതാണ്.


വേനൽ കാലങ്ങളിൽ വെയിലത്ത് പോകുമ്പോൾ സൺസ്ക്രീൻ പുരട്ടണം. അല്ലെങ്കിൽ ചർമ്മം കറുക്കുക മാത്രമല്ല, വരളുകയും ചെയ്യും. ചുളിവുകൾ വീഴാനുള്ള സാധ്യതയും ഏറെയാണ്.വെയിൽ ഏറ്റുള്ള ദോഷങ്ങൾ ഒഴിവാക്കാൻ എണ്ണമയമുള്ള ചർമ്മക്കാർ വാട്ടർ, ജെൽ രൂപത്തിലുള്ള സൺ പ്രൊട്ടക്ഷൻ ക്രീം ഉപയോഗിക്കണം.


15 എസ്. പി. എഫിന്‍റെ സൺസ്ക്രീൻ ക്രീം ഒന്നു മുതൽ രണ്ട് മണിക്കൂർ വരെയും 30 എസ്. പി. എഫ് ക്രീം മൂന്ന് മുതൽ നാല് മണിക്കൂർ വരെയും പ്രവർത്തിക്കും.ആൽമണ്ട് ഓയിൽ, മുളപ്പിച്ച് അരച്ച് എടുത്ത മാവ് എന്നിവ യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുന്നതും ആന്‍റി റിങ്കിൾ ക്രീമിന്‍റെ ഫലം ചെയ്യും.


പഴം, പപ്പായ വെണ്ണ, തേൻ എന്നിവ യോജിപ്പിച്ച് പുരട്ടിയാൽ ചർമ്മത്തിന് നല്ല മുറുക്കവും തിളക്കവും ലഭിക്കും.
മുട്ട പുരട്ടുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. അകാലത്തുണ്ടാകുന്ന ചുളിവുകളെ അത് അകറ്റി നിർത്തും.
നറിഷിംഗ് ക്രീം, നൈറ്റ് ക്രീം, ആന്‍രി റിങ്കിൾ ക്രീം എന്നിവ ചർമ്മ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റും.


ഇതോടൊപ്പം തന്നെ ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. എന്നും ഒരു ഗ്ലാസ് ഫ്രൂട്ട് ജ്യൂസ് കുടിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *