സ്വപ്നനേട്ടം ബൗള്‍ചെയ്തെടുത്ത് പരിനാറുകാരി
സോനം യാദവ് U-19 ക്രിക്കറ്റ് ടീമില്‍
സോനം യാദവ് എന്ന വനിത ക്രിക്കറ്റര്‍ ഇന്ത്യയുടെ ഇന്ത്യന്‍ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഠിനമായ പരിശീലനത്തിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കണമെന്ന തന്‍റെ സ്വപ്ന നേട്ടം ഈ പതിനാറുകാരി സാധിച്ചെടുത്തതത്.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിനിയായ സോനം ഇടങ്കയ്യന്‍ സ്പിന്‍ ബൗളറും മധ്യനിര ബാറ്ററുമാണ്. തന്‍റെ അടുത്ത ലക്ഷ്യം അണ്ടര്‍ 19 ടീമില്‍ നിന്ന് ലോകകപ്പ് വരെയെത്തണമെന്നും സോനം പറയുന്നു. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. ഇതിനിടെ തന്റെ നേട്ടം സഹോദരന്‍ അമന്‍ യാദവ്, പരിശീലകന്‍ രവി യാദവ്, വികാസ് പലിവാള്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് സോനം പറയുന്നു.
സാധാരണ കുടുംബത്തിലായിരുന്നു സോനം ജനിച്ചത്. സോനത്തിന്റെ അച്ഛന്‍ മുകേഷ് കുമാര്‍ ഒരു ഗ്ലാസ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്.രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്.
സോനം അതുല്യ പ്രതിഭയാണെന്ന് മുന്‍ പരിശീലകന്‍ വികാസ് പലിവാള്‍ പറയുന്നു.ഇന്ത്യന്‍ ടീമില്‍ അവള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് ദിവസം സോനം ഗോവയില്‍ പരിശീലനം നടത്തിയിരുന്നു. പിന്നാലെ സെലക്ഷന് ശേഷം വിശാഖപട്ടണത്തേക്ക് അയക്കുകയായിരുന്നു.വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ഇറങ്ങുന്നത്.