പകർന്നാട്ടം

കഥ: എം.ഡി. വിശ്വംഭരൻ 9446142131

  ഡോ. നളിനി ബാലൻ തൻ്റ കൺസൾട്ടിങ്ങ് റൂമിൽ അവസാനത്തെ രോഗിയും വന്നു കഴിഞ്ഞു എന്ന് സമാധാനിച്ച് അന്നത്തെ പരിശോധന അവസാനിപ്പിച്ച് എഴുന്നേൽ ക്കാൻ ഒരുങ്ങുമ്പോഴാണ് രണ്ടു യുവതികൾ കടന്നു വരുന്നത്.

വാസ്തവത്തിൽ ഒരുതരം മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. വിശ്രമമില്ലാത്ത ജോലി, ആശുപത്രിയിൽ നിന്നും മടങ്ങിയാൽ ആഹാ രം കഴിഞ്ഞ് അരമണിക്കൂർ നേരത്തെ വിശ്ര മം. പിന്നെയും വീട്ടിലെ കൺസൾട്ടിങ്ങ് റൂമിലേ ക്ക് കടക്കും. പട്ടണത്തിൽ ധാരാളം ഗൈന ക്കോളജിസ്റ്റുമാർ ഉണ്ടെങ്കിലും ഡോ. നളിനി ബാലന് ഗർഭിണികൾ ഒട്ടും കുറവല്ല. നല്ല കൈപ്പുണ്യമുള്ള ഡോക്ടർ എന്ന മറ്റു ള്ളവരുടെ അഭിപ്രായം തനിക്കറിയാം.

 കടന്നു വന്നവരിലേക്ക് നോക്കി എന്താ എന്ന ആംഗ്യത്തിന് മറുപടിയായി ഒരാൾ 
  ഡോക്ടർ, ഞാൻ ഇന്ദു. എനിക്ക് പീരീഡ്സ് കൃത്യമല്ല. ഇപ്പോൾ ചെറിയ നടുവേദനയും മനംപിരട്ടലും ഉണ്ടാകുന്നുണ്ട്. എന്താ കുഴപ്പം എന്നു മനസ്സിലാകുന്നില്ല. സോ....ഡോക്ടറു മായി ഒന്നു കാണാമെന്ന് കരുതി.....

ഡോക്ടർ അവളെ പരിശോധനാ മേശയി ലേക്ക് നയിച്ചു. പ്രാഥമിക പരിശോധന കഴിഞ്ഞിട്ടു ചോദിച്ചു
ലാസ്റ്റ് മെൻസസ്സ് എന്നായിരുന്നു ?
കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ? നിനക്കിപ്പോൾ പ്രഗ്നൻസി നാലുമാസം പിന്നിട്ടി രിക്കുന്നു.
ഇന്ദുവിൻ്റ മുഖത്തെ ഞെട്ടൽ ഡോക്ട്ടർ കാണാതിരുന്നില്ല
അവൾ വിക്കി വിക്കി പറഞ്ഞു
ഡോക്ടർ, ഞാൻ അൺമാരീഡ് ആണ്.
ഒരു സംശയം, അതാണ് വന്നത്.

   എന്താ വിവാഹം കഴിഞ്ഞിട്ടില്ലെ 

അപ്പോൾ പിന്നെ ?

ഗർഭം ധരിക്കാൻ വിവാഹം കഴിക്കണമെന്നു ണ്ടോ ഡോക്ടർ ?
കൂടെ വന്നവളുടെ ചോദ്യം ! ആ
ചോദ്യത്തിലെ പുശ്ചഭാവം ഡോക്ടർ തിരിച്ചറിഞ്ഞു. അവളുട നേരേ രൂക്ഷമായ ഒന്നു നോക്കുകമാത്രം ചെയ്തു.
അപ്പോൾ ഇന്ദു,
ഡോക്ടർ എനിക്ക് ഇത് ഒഴിവാക്കാണം വീട്ടിൽ അറിഞ്ഞാൽ കുഴപ്പമാകും, ഞങ്ങൾ ഇവിടെ കോളേജിൽ പി.ജി. ചെയ്യുകയാണ്. ഇപ്പോൾ ഗർഭവും തുടർ പ്രശ്നങ്ങളും ബുദ്ധിമുട്ടാവും.
പ്ലീസ്, എന്നെ സഹായിക്കണം.

സോറി കുട്ടി, ഒരു ഗൈനക്കോളജിസ്റ്റിൻ്റ ജോലി ഒരു ജീവനെ രക്ഷിക്കുക എന്നതാണ്.

അല്ലാതെ ജീവനെ ഇല്ലാതാക്കുകയല്ല. പൈസക്കു വേണ്ടി അങ്ങനെ ചെയ്യുന്ന പല രും കാണും. ഞാൻ അക്കൂട്ടത്തിൽ പെടില്ല പിന്നെ അയ്മ്മക്കും കുഞ്ഞിനും അപകടം ഉണ്ടായേക്കാവുന്ന ഘട്ടത്തിൽ മാത്രമേ അത്തരം കാര്യങ്ങൾ ചെയ്യാറുള്ളു. ഇവിടെ അതിൻ്റെ ആവശ്യമില്ല. മാത്രമല്ല ഗർഭം നാലു മാസം പിന്നിട്ടിരിക്കുന്ന അവസരത്തിൽ അങ്ങനെ ചെയ്യുന്നത് റിസ്ക്കാണ്. സോ… കുട്ടി പ്രസവിക്കുന്നതാണ് കരണീയം

ഇന്ദു ആകെ ധർമ്മസങ്കടത്തിലായി 

മാഡം, എനിക്ക് അതിനു കഴിയില്ല കൂട്ടുകാരോടെത്ത് തമാശക്ക് ഇത്തിരി ബിയർ കഴിക്കാൻ തുടങ്ങിയതാണ്, അതു പിന്നെ ഹോട്ടിലേക്കും കൂട്ടുകാർ തരുന്ന ഐസ് ക്രീമിലേക്കും കടന്നപ്പോൾ എപ്പഴൊക്കയോ മറ്റു പലതിലേക്കും പ്രവേശിച്ചു. എന്നാൽ ഇത്രയും കരുതിയില്ല.
ഇവളോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് പിൽസ് എടുക്കണമെന്ന് .അവൾ കേട്ടില്ല.
അതു കേട്ടപ്പോൾ ഡോക്ടറുടെ നിയന്ത്രണം വിട്ടു.
യു ഷട്ടപ്പ്. നീ പുറത്തുപോകൂ.
ഡോക്ടറുട തീ പാറുന്ന നോട്ടം നേരിടാനാകാ തെ കൂട്ടുകാരി പുറത്തേക്ക് നടന്നു.

ഡോക്ടർ ഇന്ദുവിനോടായി പറഞ്ഞു.
നിൻ്റെ ആവശ്യം നടത്തി തരാൻ എനിക്കാ വില്ല കുട്ടി. മറ്റാരെയെങ്കിലും നോക്കുന്നതാണ് ഉചിതം. അതിനെക്കാളുപരി നീ അടിയന്തി രമായി വീട്ടിൽ അറിയിക്കുന്നതാണ് നല്ലത്. അപ്പോൾ ശരി….

  ഡോ. നളിനി ബാലൻ അവസാന വാക്കെ ന്നപോലെ പറഞ്ഞിട്ട് തൻ്റെ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ ഇന്ദു ഹതാശയായി പുറത്തേക്കു നടന്നു.

 അടുത്ത ദിവസം ഡോക്ടറെ കാണാൻ വന്നവരുടെ കൂട്ടത്തിൽ ഒന്നാം പേരുകാരിയായി ഇന്ദു ഉണ്ടായിരുന്നു.  ഡോക്ടർ കൺസൾട്ടിങ്ങ് റൂമിലെത്തിയപ്പോൾ അവൾ ആദ്യം തന്നെ മുന്നിൽ കടന്നിരുന്നു. അതു കണ്ട് ഈർഷ്യയോടെ തുറിച്ചു നോക്കി ചോദിച്ചു നിന്നോട് ഇന്നലെത്തന്നെ തീർത്തു പറഞ്ഞതാണ് എന്നെക്കൊണ്ട് പാതകം ചെയ്യാൻ പറ്റില്ല എന്ന്. പിന്നെ എന്തിനാ വന്നത്. ? നീ പോകണം മറ്റുള്ളവർ വരട്ടെ.

ഒരു കുഞ്ഞിനായി എത്ര പേർ കാത്തിരിക്കുന്നു പരിശോധനയും മരുന്നും മന്ത്രവുമായി എത്ര പണം ചെലവിട്ടുന്നു. ഡോക്ടറുടെ ആത്മഗതം കുറച്ചു ഉറക്കെയാ യിപ്പോയി.
ഇന്ദു പോയാട്ടെ.
അവൾ കടുത്ത നിരാശയോടെ മുറിവിട്ടിറങ്ങി, പെട്ടന്ന് എന്തോ ഓർത്ത പോലെ ഡോക്ടറുട മുന്നിൽ തിരിച്ചെത്തി.
മാഡം, മാഡം പറഞ്ഞില്ലെ എത്രയോ പേർ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന്. അങ്ങന ആരെങ്കിലും ഈ കുട്ടിയെ കൈയേൽക്കുമെങ്കിൽ…….?
അവൾ അർദ്ധോക്തിയിൽ നിർത്തി.
ഏതോ അത്ഭുത ജീവിയെ കാണുമ്പോലെ ഡോക്ടർ അവളെ തുറിച്ചു നോക്കി.
ഇത്തിരി നേരത്തെ നിശബ്ദതക്കു ശേഷം അവർ ഇന്ദുവിനോട് ചോദിച്ചു

 നീ എന്താ പറഞ്ഞത് .....?

കുട്ടിയെ ആർക്കെങ്കിലും വേണമെങ്കിൽ പെറ്റുകൊടുക്കാമെന്നോ ?
വിചാരിക്കുമ്പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. ഒരുപാട് നൂലാമാലകൾ ഉണ്ട് മനുഷ്യ കൈമാറ്റമാണ്, നിയമത്തിനു മുന്നിൽ കുറ്റകരമാണ്, തെറ്റാണ്. കൂട്ടുനിൽക്കുന്ന ഡോക്ടറും എല്ലവരും കുറ്റക്കാർ. വഴിവിട്ട ജീവിതം നയിക്കുമ്പോൾ ഇതെല്ലാം ഓർക്കേ ണ്ടതായിരുന്നു. ആട്ടെ എവിടാ നിൻ്റെ വീട്. ?

 വീടു പട്ടണത്തിനു വെളയിലാണ് മാഡം.

അച്ഛൻ വിദേശത്ത് ഒരു എണ്ണക്കമ്പനിയിൽ എൻജിനീയർ, അമ്മ സെട്ടേറിയേറ്റിൽ അണ്ടർ സെക്രട്ടറി. അമ്മയും അച്ഛമ്മയുo വീട്ടിൽ താമസം ഞാൻ ഹോസ്റ്റിൽ നിന്നാണ് പഠിക്കു ന്നത്.
അതു ശരി. അപ്പോൾ ഇഷ്ടംപോലെ പണം, തെരക്കാനും ശ്രദ്ധിക്കാനും ആരുമില്ല അതി ൻ്റെ ഒരു തള്ളൽ അല്ലെ ?
ഇന്ദു തലകുനിച്ച് നിശബ്ദയയി.

പറയൂ ഇന്ദു എന്താ സംഭവിച്ചത് ? അറിയട്ടെ.
എന്നിട്ട് സഹായിക്കാൻ പറ്റുമോ എന്നു നോക്കാം. എനിക്ക് ഉറപ്പില്ല കാരണം അത്രക്ക് കുഴപ്പം പിടിച്ച ഒന്നാണ് നിൻ്റ കേസ്സ്.

 കുനിഞ്ഞിരുന്ന അവളുടെ കണ്ണുകൾ മേഘപ്പെയ്ത്ത് നടത്തുന്നുണ്ടായിരുന്നു. ഇടയ്ക്ക് കണ്ണു തുടച്ചശേഷം അവൾ പറഞ്ഞു തുടങ്ങി.

പി. ജിക്ക്‌ ഞങ്ങൾ ഇരുപതു പേരാണ്, ആറ് ആൺകുട്ടികളും ബാക്കി പെൺ കുട്ടികളൂം.
ചിലർ ഹോസ്റ്റലിൽ, ഞങ്ങൾ നാലു പേർ ഒരു മുറിയിൽ ഒരുമിച്ച് താമസം. എപ്പഴോ രസ ത്തിന് ഓരോ ബിയർ കഴിച്ചാണ് തുടക്കം ബോയിസ് സംഘടിപ്പിച്ചു തന്നതാ. പിന്നെ പുറത്തേക്കും കടന്നു. ബിയറിൽ നിന്നും ഹോട്ടിലേക്കും മാറാൻ താമസമുണ്ടായില്ല. പിന്നെയെപ്പഴോ നാലു ബോയിസും ഞങ്ങളും കൂടുതൽ അടുത്തത് അരുതാത്ത കാര്യങ്ങ ളിലേക്കായിരുന്നു. തമാശക്ക് ഐസ്ക്രീം കഴിക്കാൻ തുടങ്ങിയതാണ് എല്ലാ കുഴപ്പ ങ്ങളുടേയും തുടക്കം. ആ ഐസ്ക്രീം മയക്കുമരുന്നു ചേർന്നതായിരുന്നുവെന്ന് മനസ്സിലായില്ല. മനസ്സിലായിക്കഴിഞ്ഞപ്പോൾ പിന്നെ അകന്നു മാറാതെ കൂടുതൽ ഐറ്റംസ് തേടുന്ന അവസ്ഥയിലേക്ക് പോയി. ഹോസ്റ്റ്ലിൽ നിന്നും വീട്ടിൽ പോകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ഹേംസ്റ്റേകളിലും റിസോർട്ടു കളിലും ഒത്തുകൂടി പാതിരാവാകുവോളം മദ്യപിച്ചും മയക്കുമരുന്നു കഴിച്ചും മേളിച്ച് ലക്കുകെട്ട് കട്ടിലിലേക്കു വീഴും. നേരം പുലരുമ്പോൾ പലരും വിവസ്ത്രരായിരിക്കും. ആദ്യമൊക്കെ കുറ്റബോധം തോന്നി പിൻതിരിയാൻ നോക്കിയതാണ്. എന്നാൽ കൂട്ടുകാരുടെ പ്രേരണയാൽ അതു തുടർന്നു പോന്നു.

  ഇന്ദുവിൻ്റെ കുമ്പസാരം കേട്ട് അന്തം വിട്ടിരുന്ന ഡോക്ടർ ചോദിച്ചു,

ഇന്ദു, നിൻ്റ കുഞ്ഞിൻ്റ അച്ഛൻ ആരെന്നറിയാമോ ?
അവൾ നിശബ്ദം കുറ്റബോധത്താൽ തല കുനിച്ചിരുന്നതല്ലാതെ ഒന്നും പ്രതികരിച്ചില്ല.

   ആരെന്ന് നിനക്ക് അറിയില്ല അല്ലെ കുട്ടി. 

ആ ചോദ്യത്തിന് ഉത്തരം ഒരു പൊട്ടിക്കരച്ചിലാ യിരുന്നു. പിന്നെ നിഷേധാർത്ഥത്തിൽ തല യാട്ടി.
കഷ്ടം, ഡോക്ടർ പ്രതിവചിച്ചു.
അവർ ഗാഢമായ ചിന്തയിൽ മുഴുകി എതാ നും നേരം ഇരുന്നു.
തുടർന്ന് ഡോക്ടർ അവളോട് ആരാഞ്ഞു
നിനക്ക് മൂന്നു മാസം അജ്ഞാതവാസത്തിലെ ന്നപോലെ കഴിയാമോ കുട്ടി ? എൻ്റെ ധാർമ്മികതക്ക് നിരക്കാത്ത ഒന്നിന്നു മുൻകൈ എടുക്കാനൊരുങ്ങുകയാണ് ഞാൻ. കുട്ടികളെ ദത്തെടുക്കാൻ തയ്യാറുള്ള ചിലരെ എനിക്കറിയാം. അതിലാരെയെങ്കിലും സമീപിക്കാം. പക്ഷെ, ഇതിലെ നിയമ വശങ്ങൾ ഏറ്റെടുക്കാൻ എനിക്കു കഴിയില്ല തികച്ചും കൈവിട്ട കളിയാണ്.
ഏതു റിസ്ക്കും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ് മാഡം. .

   ശരി. ഇനിയും ഉറപ്പു പറയാറായിട്ടില്ല, നീ പോയി രണ്ടു ദിവസം കഴിഞ്ഞിട്ടു വരുക. അതിനിടയിൽ ഞാൻ കുറിക്കുന്ന ടെസ്റ്റുകൾ എടുത്തു റിസൾട്ടുമായിവരണം ഒരു അൾട്രാ സ്കാൻ ഉൾപ്പടെ. എല്ലാം ആരുടേയും ശ്രദ്ധയിൽ പെടാതെ നഗരത്തിനു പുറത്തു പോയി ചെയ്യുന്നതാണ് ഉത്തമം. ഈ ടെസ്റ്റ് കഴിഞ്ഞിട്ടെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു തീർച്ചയാക്കാൻ കഴിയൂ. ടെസ്റ്ററിനൊപ്പം ഇ.സി.ജിയുംകൂടി എടുത്തോള്ളു.

 ഇന്ദു,  ഡോകടർ നൽകിയ കുറിപ്പുമായി പോകുമ്പോൾ ഡോക്ടർ ചിന്തകളിൽ മുഴുകിയിരുന്നു ഒരു നിമിഷം. പിന്നെ, തന്നെ കാത്തിരിക്കുന്നവരിലേക്ക് ശ്രദ്ധ തിരിച്ച് അവർ കയറി വരാൻ ബെല്ലടിച്ചു.
 മൂന്നാം ദിവസം ഇന്ദു കടന്നു വരുമ്പോൾ അവളുടെ കൈയിൽ ഡോക്ടർ നിർദ്ദേശിച്ച എല്ലാ ടെസ്റ്റുകളുടേയും റിസൾട്ടൂകൾ ഉണ്ടായിരുന്നു. ഇതിനകം കുട്ടികളെ ദത്തെടുക്കാൻ തയ്യാറുള്ള ദമ്പതികളുടെ കൂട്ടത്തിൽ നിന്നും ഡോക്ടർക്ക് ഏറ്റവും തൃപ്തികരമായ കുടുംബ പശ്ചാത്തലമുള്ള ഒരു ഗ്രൂപ്പിനെ തെരഞ്ഞെടുത്തിരുന്നു, എല്ലാം രഹസ്യം. ഭാവിയിൽ വരാവുന്ന ഏതു റിസ്ക്കും നേരിടാൻ കഴിവുള്ള, ഒപ്പം സത്വഗുണമുള്ള ഫാമിലിയെ തന്നെയാണ് നളിനി ബാലൻ തെരഞ്ഞെടുത്തത്. ഒരു വ്യവസ്ഥ ഡോക്ടർ മുന്നോട്ടുവച്ചിരുന്നു.

ബംഗ്ലരു പട്ടണത്തിൽ നിന്നും അകലെ തികച്ചും കാർഷിക ഗ്രാമമായ മസനഗുഡി യിൽ വെങ്കിടേശ്വര ക്ലിനിക്കിലെ ഗൈനക് ഡോ. ക്ലാര വർഗ്ഗീസ് നളിനി ബാലൻ്റ അടുത്ത സുഹൃത്തായിരുന്നു, സഹപാഠിയും. നളിനി ഡോക്ടർ അവിടെയാണ് തൻ്റ രഹസ്യ ഓപ്പ ഷൻ നടത്താൻ തെരഞ്ഞെടുത്തത്. തികച്ചും സുരക്ഷിതം. ക്ലാരാ വർഗ്ഗീസിനെ വിശ്വസിക്കാം.
   ഇന്ദുവിനു രഹസ്യമായി പാർത്ത് പ്രസവിക്കാൻ പറ്റിയ സ്ഥലം. നഗരത്തിൽ ഒരു പാട് ആശുപത്രികൾ ഉണ്ട്, എന്നാൽ കേരള ത്തിൽ നിന്നും ആരെങ്കിലുമൊക്കെ അവിട യും എത്തിക്കൂടായ്കയില്ലല്ലോ. വേണ്ട.  കൈ വിട്ട കളിക്കാണ് താൻ മുതിരുന്നത്. അവിവേകം മൂലം അബദ്ധം പറ്റിയ ഒരു പെൺകുട്ടി നശിച്ചുപോകരുത് എന്ന കാഴ്ചപ്പാട് മാത്രമേ തനിക്കുള്ളു. പശ്ചാത്തപിക്കാനും നന്നാവാനും അവസരമൊരുക്കിയാൽ ചിലപ്പോൾ രക്ഷപെട്ടേക്കാം. തനിക്കുമുണ്ടല്ലോ ഒരു മോൾ, മക്കളെ വേണ്ട സമയത്ത് നിയന്ത്രിച്ചു വളർത്താതെ ആവശ്യത്തിലേറെ പണം വാരിക്കോരികൊടുത്ത് വിടുമ്പോൾ അവർ അറിയൂന്നുണ്ടാവില്ല മക്കൾ വഴിപിഴച്ചു പോകാൻ അവസരമുണ്ടാകാമെന്ന്.

 ദാദാവും സ്വീകർത്താവും ഒരേ സ്ഥലത്തു തന്നെ വന്നു പോകുമ്പോഴും അവർ പരസ്പ രം അറിഞ്ഞിരുന്നില്ല. തമ്മിൽ കാണാനോ പരിചയപ്പെടാനോ ഉള്ള  അവസരം മന:പൂർ വ്വം ഒഴിവാക്കിയിരുന്നു ഡോ. ക്ലാരാ വർഗ്ഗീസ്, മാതൃനിർവ്വിശേഷമായ ശ്രദ്ധയാണ് അവൾക്ക് നൽകിയിരുന്നത്. ഒടുവിലത്തെ രണ്ടു മാസം ഇന്ദു ക്ലിനിക്കിൽ തന്നെ ആയിരുന്നു. 

 രാജേഷും കൃഷ്ണവേണിയും ബിസ്സിനസ്സ് അവശ്യത്തിനും ചികിത്സക്കുമായി മസന ഗുഡിയിൽ ഒരു വർഷത്തേക്ക് വീട് എടുത്തു അവിടെ താമസമാക്കിയിരുന്നു. അതും ഡോ.ക്ലാരയുടെയും ഡോ. നളിനിയുടേയും വിദഗ്ദ്ധമായ പ്ലാനിങ്ങ് തന്നെ.

ഇന്ദുവിൻ്റ ഗർഭം വളരുന്നതനുസരിച്ച് മറ്റുള്ളവരുട ശ്രദ്ധയിൽ പെടാതിരിക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഈ അജ്ഞാത വാസം .അവളെ കോളേജിൽ പ്രോജക്ടിൻ്റ ഭാഗം എന്ന കള്ളപ്പേരിൽ ഡോക്ടർ നേരത്തെ മാറ്റിയതാണ്. ഡോക്ടർ ഓർക്കുകയായി രുന്നു ഒരിക്കൽ കടുത്ത വയറുവേദന എന്നും പറഞ്ഞ് അച്ഛനും അമ്മയുംകുടി അവരുട കൗമാരക്കാരിയായ മകളെ തൻ്റെയടുത്തു കൊണ്ടുവരുന്നത്. പ്രഥമദൃഷ്ട്യാ തന്നെ മന സ്സിലായി കുട്ടിക്ക് പ്രസവവേദനയാണെന്ന്. അവളെ നേരേ ലേബർ റൂമിലേക്കാണ് കൊണ്ടുപോയത്. ഏതാനും മിനിറ്റുകൾ ക്കുള്ളിൽ കുട്ടി പ്രസവിച്ചു. മകളുടെ പരിശോ ധനാ ഫലം കാത്തു നിന്ന അമ്മയുടെ കൈയി ലേക്ക് മകളുട കുഞ്ഞിനെ കൊണ്ടുവന്നു കൊടുത്തപ്പോൾ ആയമ്മ ബോധരഹിത യായി പുറകോട്ടു മറിഞ്ഞു കൗമാരക്കാരിയായ മകൾ ഗർഭിണി ആയിരു ന്നുവെന്ന് അമ്മ അറിഞ്ഞില്ല എന്നതിൽ തനിക്ക് തത്ഭുതമൊന്നും തോന്നിയില്ല. ഔദ്യോഗിക ജീവിതത്തിൽ അപൂർവ്വ മായെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായി ട്ടുണ്ട്. എന്നാൽ എല്ലാ പെൺകുട്ടികളുടെ കാര്യത്തിലും അതു സംഭവിക്കണമെന്നില്ല. അതു കൊണ്ട് ഒരു കരുതൽ.
ഇന്ദുവിനോട് നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു, പ്രസവിച്ചു കഴിഞ്ഞാൽ കുട്ടിയെ കാണിക്കില്ല പിന്നീട് കുട്ടിയെ വേണമെന്നൂ പറഞ്ഞാൽ കിട്ടില്ല, അങ്ങനെ സമ്മതിപ്പിച്ച് എഴുതി വച്ചിട്ടാണ് കരുക്കൾ നീക്കിയത്. പ്രസവം കഴിയുമ്പോൾ സെൻ്റി മെൻ്റലായാൽ മറ്റൊരു പ്രതിസന്ധി ഉടലെടുക്കും.

 ഡോ. ക്ലാരയുടെ നിരന്തര പരിചരണവും ശ്രദ്ധയും മൂലം കണക്കുകൂട്ടിയ ദിവസം തന്നെ പ്രസവം നടന്നു. അപ്പോൾത്തന്നെ കുട്ടിയെ അവളിൽ നിന്നും മാറ്റി. ഇന്ദുവിനെ മറ്റൊരു മുറിയിൽ ഒരാഴ്‌ച്ചത്തെ നിരീക്ഷണത്തിനും പരിചരണത്തിനും വിധേയമാക്കി. അവൾ ഒന്നുമറിയാത്തപോലെ ഉന്മേഷവതിയായി ആശൂപത്രി വിട്ടു. ചെലവുകളെല്ലാം സ്വീകർത്താക്കൾ വഹിക്കണമെന്നായിരുന്നു കരാർ. കുട്ടിയെ വാങ്ങിയ രാജേഷും കൃഷ്ണവേണിയും ഒരു വർഷത്തിനു ശേഷം തങ്ങളുട കുട്ടി എന്ന നാട്യത്തിൽ നാട്ടിലേക്ക് വണ്ടി കയറുമ്പോൾ അവർക്ക് സംശയമില്ലായിരുന്നു, ഇത് തങ്ങളുടെ കുട്ടിയാണ് എന്ന കാര്യത്തിൽ. എല്ലാവരും ഹാപ്പി.

തൻ്റ പ്രഫഷണൽ ജീവിതത്തിൽ രേഖപ്പെടുത്തി വയ്ക്കേണ്ട ഏടു തന്നെയാണ് ഇന്ദു എന്ന കാര്യത്തിൽ ഡോക്ടർക്ക് സംശയമേതുമില്ലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *