ഫാന്റസിയും മിസ്ട്രികൂടിച്ചേര്‍ന്ന മല്ലന്‍മുക്ക്

മല്ലൻ മുക്ക് എന്ന വെബ് സീരീസ് റിലീസ് ആയി. ഉൽക്ക ശക്തിയുടെ കഥ ചരിത്രത്തിലെ പരീക്ഷണ കാൽവെയ്പ്പായി മാറിയിരിക്കുന്നു.

ഹെൽ പ്ലാനറ്റിൽ നിന്നും വന്ന ഉൽക്ക. അതുമൂലമുണ്ടാകുന്ന നരകതുല്യമായ അപകടകാരികളായ മനുഷ്യരുടെ കഥ പറയുന്ന മല്ലൻ മുക്ക് എന്ന വെബ്സീരീസ് ജനശ്രദ്ധ ആകർഷിക്കുന്നു. ഭയാനകമായ രംഗങ്ങളോട് കൂടിയ മല്ലൻമുക്ക് മികച്ച ശബ്ദമിശ്രണം, എഡിറ്റിംഗ്, മികവാർന്ന മേക്കിങ് എന്നിവയൊക്കെ കൊണ്ട് ദിനംപ്രതി കാഴ്ചക്കാർ ഏറിവരികയാണ്. നവാഗതരായ അക്കി &അക്കാര ആണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കിടിലം എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാജേഷ് അന്തിക്കാടൻ ആണ് നിർമ്മിച്ചിരിക്കുന്നത്.

ttps://www.youtube.com/watch?v=lpJB_vIaNtA

ഫാന്റസിയും മിസ്ട്രിയും ചേർന്ന് വെബ് സീരീസിന്റെ ഡി ഒ പി നിർവഹിച്ചി രിക്കുന്നത് പ്രിൻസ് ഫ്രാൻസിസ് ആണ്.മ്യൂസിക് എമിൽ കാർട്ടൺ. എഡിറ്റിംഗ് അതുൽ രാജൻ. ഡി ഐ രഞ്ജിത്ത് സുരേന്ദ്രൻ. k2-141ബി എന്ന ഹെൽ പ്ലാനറ്റ്, അതിൽ നിന്നും വരുന്ന, ഭൂമിയിൽ പതിക്കുന്ന നരകതുല്യമായ ഉൽക്കയെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.അത്യന്തം ഭീതിജനകവും, ജിജ്ഞാസപരവുമായ രീതിയിലുള്ള അവതരണംപ്രേക്ഷകർക്ക് പുതിയൊരു അനുഭവമായി മാറുന്നു. മലയാളത്തിൽ ഇത്തരം ഒരു കൺസെപ്റ്റ് ആദ്യമായിട്ടാണ് എത്തിയിരിക്കുന്നത്. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *