കൂഴങ്കൾ ഓസ്കാറിനായി ഒരുങ്ങുന്നു
ഴങ്കൾ ഓസ്കാറിനായി ഒരുങ്ങുന്നു
‘കൂഴങ്കൾ’ എന്ന തമിഴ് സിനിമ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നവാഗതനായ പി.എസ് വിനോദ് രാജ് ആണ്സംവിധായകൻ. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നതാകട്ടെ നടി നയൻതാരയും ഭാവി വരൻ വിഘ്നേഷ് ശിവനും.
റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മദ്യപാനിയായ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു.
ആ ഗൃഹനാഥയെ മകനും ഭർത്താവും തന്നെ പരിശ്രമിച്ച് തിരികെ കൊണ്ടു വരുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെയും ചിത്രത്തിൽ പ്രമേയമാക്കിയിട്ട് ഉണ്ട്. ഈ പ്രാവശ്യം 14 ചിത്രങ്ങൾ ഓസ്കാനായി നോമിനേഷൻ ചെയ്യും. ആ കൂട്ടത്തിൽ നായാട്ടും മണ്ടേലയും ഉണ്ട്.