ഷൂട്ടിങ്ങിനിടയിൽ അലി അക്ബർ പോസ്റ്റ് ചെയ്ത യുദ്ധ ടാങ്കർ ട്രോളി നവമാധ്യമങ്ങൾ
അലി അക്ബറിന്റെ വരാനിരിക്കുന്ന സിനിമ ആണ് ‘1921 പുഴ മുതല്‍ പുഴ വരെ.’ മലബാര്‍ കലാപം പ്രമേയമാക്കി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൻ ട്രോളുകൾ നേരിട്ടിരിക്കുക ആണ്. വയനാട്ടില്‍ വെച്ച് ഷൂട്ടിങ്ങ് നടന്നപ്പോൾ പകർത്തിയ ചിത്രങ്ങൾ അലി അക്ബർ ഷെയർ ചെയ്തിരുന്നു. സിനിമയിലെ യുദ്ധ രംഗം ഷൂട്ട് ചെയ്യാൻ എടുത്ത ‘യുദ്ധടാങ്കറാണ്’ ട്രോളുകളിലേക്ക് നീങ്ങിയത്.
ഇതെന്താ പെട്ടിക്കടയോ’, ‘യുദ്ധത്തിനും ഒരു പരിധിയില്ലേ’ തുടങ്ങിയ കമന്റുകൾ ആണ് പികിന് താഴെ വന്നത്.
എന്നാൽ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞതായും ഉടൻ റിലീസ് കാണുമെന്നും അലി അക്ബർ പറഞ്ഞു. ‘ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂര്‍ത്തങ്ങൾ പുഴമുതല്‍ പുഴവരെ. കേവലം മൂന്നോ നാലോ ദിവസം കൊണ്ട് ഒരു സീന്‍ പ്ലാന്‍ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധര്‍മ്മയ്ക്കൊപ്പം ചേര്‍ന്നപ്പോള്‍, പ്രകൃതിയും ഒപ്പം നിന്നു നന്ദി ഏവര്‍ക്കും.’–സംവിധായകൻ വ്യക്തമാക്കി. രണ്ടോ മൂന്നോ ക്രൗഡ് സീനുകൾ മാത്രമേ എടുക്കാനുള്ളൂവെന്നും സിനിമ ഏകദേശം പൂർത്തിയായെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. 80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാൻ ചെയ്തു തീർത്തതിന്റെ അസൂയയാണ് പലർക്കെന്നും അലി അക്ബർ പറഞ്ഞിരുന്നു.
ജനങ്ങളിൽ നിന്നും പണം വാങ്ങി ആണ് ഇത് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരുക്കുന്നതിനായി ഒരുകോടിയിലധികം രൂപ മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി അലി അക്ബര്‍ ഇടയ്ക്ക് സുചിപ്പിച്ചിരുന്നു. സിനിമയുടെ നിർമ്മാണത്തിന് വേണ്ടി അലി അക്ബറിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച കമ്പനിയാണ് മമധര്‍മ്മ. ജനങ്ങളിൽ നിന്ന് കിട്ടിയ സംഭാവനയിൽ നിന്നാണ് അലി അക്ബർ ക്യാമറ മേടിച്ചത്. എഡിറ്റിങ്ങും മറ്റും നടത്തിയത്. സംവിധായകൻ സ്വന്തം വീടിനോട് ചേർന്ന് ഒരു സ്റ്റുഡിയോ പണിതാണ്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും പ്രധാന കഥാപാത്രത്തിൽ വരുന്നുണ്ട്.