ഓസോണ്‍ പാളിയുടെ വിള്ളല്‍ കൂടുതല്‍ വലുതായെന്ന് റിപ്പോര്‍ട്ട്

ഓസോണ്‍ പാളിയുടെ വിള്ളല്‍ വലുതായെന്ന് സി.എം.എസ് റിപ്പോര്‍ട്ട്. ദക്ഷിണധ്രുവത്തിനു മുകളിലുള്ള ഓസോണ്‍ പാളിയിലെ ദ്വാരമാണ് ഇപ്പോള്‍ അന്റാര്‍ട്ടിക്കയേക്കാള്‍ വലുതായിയെന്ന് കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസിലെ (സിഎംഎസ്) ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സിഎഎംഎസ് ഭൂമിയുടെ ഓസോണ്‍ പാളി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, പാളിയുടെ ദ്വാരത്തിന്റെ വികാസത്തിലേക്ക് നയിക്കുന്ന ഓസോണിന്റെ വാര്‍ഷിക രാസ നാശത്തിന്റെ രൂപീകരണവും പരിണാമവും ഇവര്‍ നിരീക്ഷിക്കുന്നുണ്ട് .


2021 ല്‍ ഓസോണ്‍ ദ്വാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗണ്യമായി വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ 1979 മുതല്‍ സീസണിലെ ഓസോണ്‍ ദ്വാരങ്ങളേക്കാള്‍ 75% വലുതാണ്,” ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.വര്‍ഷന്തോറും ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള തെക്കന്‍ അര്‍ദ്ധഗോളത്തിലെ ഓസോണ്‍ ദ്വാരം അന്റാര്‍ട്ടിക്കയില്‍ രൂപം കൊള്ളുന്നു. ഇത് സെപ്റ്റംബര്‍ പകുതി മുതല്‍ ഒക്ടോബര്‍ പകുതി വരെയാണ്. അന്റാര്‍ട്ടിക്ക് ഓസോണ്‍ ദ്വാരം കണ്ടെത്തിയത് 1980 കളിലാണ്. രാസവസ്തുക്കള്‍ ഈ പ്രദേശത്തെ പാളി തകര്‍ക്കുകയും ആളുകള്‍ക്ക് ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണം ഏല്‍ക്കുകയും ചെയ്തു.

”ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഹാലോകാര്‍ബണ്‍ എന്ന രാസവസ്തുക്കളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിലെ ഓസോണ്‍ തന്മാത്രകളുടെ അളവിനെ പ്രതികൂലമായി ബാധിച്ചു, പ്രത്യേകിച്ച് അന്റാര്‍ട്ടിക്ക മേഖലയില്‍ വര്‍ഷന്തോറും ഓസോണ്‍ ദ്വാരത്തിന് കാരണമായി. 1987 -ല്‍ പ്രാബല്യത്തില്‍ വന്ന മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍, അന്തരീക്ഷത്തിലെ ഹാലോകാര്‍ബണുകളുടെ അളവ് നിയന്ത്രിച്ചു. അതിന്റെ ഫലമായി മന്ദഗതിയിലാണെങ്കിലും ഓസോണ്‍ പാളി വീണ്ടെടുക്കുന്നുണ്ടെന്നും സി.എം.എസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *