” ദി ലാസ്റ്റ് ടു ഡേയ്സ് ” ട്രെയിലർ ഔട്ട്‌

ദീപക് പറമ്പോള്‍,
ധര്‍മ്മജന്‍ ബോള്‍ഗാട്ടി,
നന്ദന്‍ ഉണ്ണി എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന
” ദി ലാസ്റ്റ് ടു ഡേയ്സ് ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി.
മെഗാ സ്റ്റാർ മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, സണ്ണി വെയ്ൻ,ഉണ്ണി മുകുന്ദൻ,അജു വർഗ്ഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, ആന്റെണി വർഗ്ഗീസ്,സിജു വിത്സൺ, ഗിന്നസ് പക്രു, രമേഷ് പിഷാരടി, അർജ്ജുൻ അശോകൻ,മാത്യു തോമസ്സ്,നിമിഷ സജയൻ,അനു സിതാര,നിഖില വിമൽ,സ്വാസിക തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

മേജര്‍ രവി,വിനീത് മോഹന്‍,അബു വാളയംകുളം,സുര്‍ജിത്ത്,ഹരികൃഷ്ണന്‍,അജ്മല്‍,അഭിലാഷ് ഹുസെെന്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഒപ്പം,ഒരു പ്രമുഖ നടന്‍ വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫെെസല്‍ അലി നിര്‍വ്വഹിക്കുന്നു.സന്തോഷ് ലക്ഷ്മണ്‍,നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

അരുണ്‍ രാജ്,സെജോ ജോണ്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-വിനയന്‍ എം ജെ.പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുരേഷ് മിത്രക്കരി,കല-നിമേഷ് താനൂര്‍,മേക്കപ്പ്-സവിദ് സുധന്‍-വസ്ത്രാലങ്കാരം-ആദിത്യ നാണു, സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര,പരസ്യ ക്കല-പനച്ചേ,സൗണ്ട്-ബിനൂപ് എസ് ദേവന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ് എസ്,അസോസിയേറ്റ് ഡയറക്ടര്‍-ശ്രീരാജ് രാജശേഖരന്‍,സോണി ജി എസ് കുളക്കട,അസിസ്റ്റന്റ് ഡയറക്‌ടര്‍-പ്രിജി,ബോസ്മി ചന്ദ്രബോസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *