“പിടികിട്ടാപ്പുള്ളി “
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സണ്ണി വെയ്ൻ,അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
ഛായാഗ്രഹണം അൻജോയ് സാമുവൽ നിർവ്വഹിക്കുന്നു.
ബൈജു സന്തോഷ്,ഷൈജു കുറുപ്പ്,ലാലും അലക്സ്,മേജർ രവി, അനൂപ് രമേശ്,കൊച്ചു പ്രേമൻ,കണ്ണൻ പട്ടാമ്പി,ചെമ്പിൽ അശോകൻ,ശശി കലിംഗ,മെറീന മൈക്കിൽ,പ്രവീണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സുമേഷ് വി റോബിൻ തിരക്കഥ സംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ഹരി സംഗീതം പകരുന്നു.എഡിറ്റർ-ബിബിൻ പോൾ സാമുവൽ,
കോ പ്രൊഡ്യൂസർ-വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂർത്തി, സുധാകർ ചെറുകുറു, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി.
കല-ശ്രീകുമാർ കരിക്കൂട്ട്, മേക്കപ്പ്-,റോണക്സ് സേവ്യർ,
വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ,ആക്ഷൻ-ജോളി ബാസ്റ്റിൻ, സ്റ്റിൽസ്-ജിയോ മുരളി, പരസ്യക്കല-ഷിബിൻ സി ബാബു, പ്രൊഡക്ഷൻ മാനേജർ-റിയാസ് പട്ടാമ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്.