മൈഡിയർ മച്ചാൻ ഓഡിയോ പുറത്ത്

”മൈ ഡിയർ മച്ചാൻസിൻ്റെ ഓഡിയോ റിലീസ് ചെയ്തു. കലൂർ ‘അമ്മ’ യുടെ ഹാളിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ ബിജിബാലും, പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്ന് ഓഡിയോ പ്രകാശനം നടത്തിയത്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ 4പാട്ടുകൾ ആണുള്ളത്.മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ചടങ്ങിൽ ഓൺലൈനിൽ ആശംസകളർപ്പിച്ചു.

ഗാനരചന – എസ് രമേശൻ നായർ ,ബി ഹരിനാരായണൻ, ഡോ മധു വാസുദേവൻ, ബിബി, എൽദോസ്. സംഗീതം – വിഷ്ണു മോഹൻ സിത്താര ,മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്.ആലാപനം- കെ.എസ് ചിത്ര ,മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന,വിനീത് ശ്രീനിവാസൻ, സിയാ ഉൾ ഹഖ്.ഓഡിയോ റിലീസ് ചടങ്ങിൽ ജ്യോത്സ്ന,ഇടവേള ബാബു,ചിത്രത്തിൻ്റെ സംവിധായകൻ ദിലീപ് നാരയണൻ, ക്യാമറാമാൻ പി.സുകുമാർ, ബെൻസി പ്രൊഡക്ഷൻ പ്രതിനിധി അനീഷ് കുര്യാക്കോസ്, അഭിനേതാക്കളായ അഷ്ക്കർ സൗദാൻ, അബിൻ ജോൺ, അമീർ നിയാസ്, നീരജ, തിരക്കഥ രചയിതാക്കളായ വിവേക് – ഷെഹീം കൊച്ചന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

“മൈ ഡിയര്‍ മച്ചാന്‍സ് ” ഏപ്രില്‍ 3 ന് തിയേറ്ററിലെത്തും
യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ബിജുക്കുട്ടന്‍, സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, മായ മേനോൻ ,മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന
കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.


ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ബെന്‍സി നാസര്‍, ഛായാഗ്രഹണം- പി സുകുമാര്‍, എഡിറ്റര്‍- ലിജോ പോള്‍, കലാസംവിധാനം- അജയ് മങ്ങാട്, ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്,പി ആര്‍ ഒ – പി ആര്‍ സുമേരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!