മൂക്ക് കുത്താന്‍ പേടി ഇനി വേണ്ട വേണ്ട
മൂക്കുത്തി ഇടാന്‍ ഇഷ്ടമാണ് മൂക്ക് കുത്തുന്നത് ഓര്‍ക്കുമ്പോള്‍ പേടിയാണു താനും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നടക്കാം.
മൂക്കു കുത്തുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന പ്രശ്നമാണ് അണുബാധ. മൂക്ക് കുത്തുന്ന ഭാഗം പഴുക്കാനും വേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥായാകാനും സാധ്യതയുണ്ട്. മൂക്കു കുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ അണുബാധ ഒഴിവാക്കാന്‍ കഴിയും.അണുബാധ ഒഴിവാക്കാന്‍ ആദ്യമായി മൂക്കു കുത്തുമ്പോള്‍ വളരെ ചെറിയ കല്ല് ഒഴിവാക്കുക. തണ്ടിനു നീളവും വണ്ണവുമുള്ള മൂക്കുത്തി തെരഞ്ഞെടുക്കുക. കഴിവതും സ്വര്‍ണം തന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ ഗുണമേന്മയുള്ള വെള്ളി, ഗോള്‍ഡ് പ്ലേറ്റഡ് മൂക്കുത്തി ഉപയോഗിക്കണം.
മൂന്ന് ആഴ്ച കഴിഞ്ഞ് ഫാഷനനുസരിച്ച് ചെറിയ കല്ലിലേക്ക് മാറാം. അതിനു മുന്‍പേ മാറ്റുന്നതും അണുബാധ വരാന്‍ കാരണമാകും.കുത്തിയഭാഗം ഇടയ്ക്കിടെ തൊട്ടുനോക്കുന്നതും ഒഴിവാക്കണം.മൂക്കിന് ചൊറിച്ചല് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. അതിനു ശേഷം മാത്രം മൂക്കുത്തി ധരിക്കുക.മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യേണ്ടതാണ്.