‘തിരിമാലി’യിലെ ‘രംഗ് ബിരംഗീ…’

ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ‘തിരിമാലി’ എന്ന ചിത്രത്തിലെ ‘രംഗ് ബിരംഗീ…’ എന്ന ഗാനത്തിന്റെ ടീസര്‍ സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.

കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ഇതിന് മുന്‍പ് റിലീസ് ചെയ്ത ട്രെയിലറില്‍ പ്രകടമാണ്.’ശിക്കാരി ശംഭു’വിന് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മ്മിച്ച ‘തിരിമാലി’ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്.

സംവിധായകനൊപ്പം സേവ്യര്‍ അലക്‌സ് തിരക്കഥ എഴുതുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- നിഷാദ് സി. ഇസെഡ്, ഛായാഗ്രഹണം- ഫൈസല്‍ അലി. എഡിറ്റിംഗ്- വി.സാജന്‍, ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന- വിവേക് മുഴക്കുന്ന്.നേപ്പാള്‍ സൂപ്പര്‍ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ബിജിബാല്‍ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

നാലു പാട്ടുകളുമായാണ് ‘തിരിമാലി’യിലുള്ളത്. ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകള്‍ക്ക് ഈണം പകരുന്നത്. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഈ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ബിബിനും ധര്‍മ്മജനും ജോണി ആന്റണിയും ചേര്‍ന്നാണ്.

പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ. ഹരീഷ് കണാരന്‍, സലിംകുമാര്‍, ഇന്നസെന്റ്, അന്ന രേഷ്മ രാജന്‍, അസീസ് നെടുമങ്ങാട്, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *