അണിയറയില്‍ നിന്നെത്തി അരങ്ങില്‍ തിളങ്ങിയ ശശികലിംഗ

മലയാളികൾക്ക് അനശ്വരങ്ങളായ നിരവധി ചിരി മുഹൂർത്തങ്ങൾ സമ്മാനിച്ച അഭിനേതാവായിരുന്ന ശശി കലിംഗ എന്ന വി ചന്ദ്രകുമാർ 1961ൽ കോഴിക്കോട് കുന്ദമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായാണ് ജനിച്ചത്.

കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനത്തിനുശേഷം ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം അമ്മാവനായ വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.

വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു.

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം.

സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.

നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്.

500 അധികം നാടകങ്ങളിൽ ശശി അഭിനയിച്ച അദ്ദേഹം നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.

പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്/ പുലിമുരുകൻ/കസബ/ആമേൻ എന്നിവയാണ് പ്രധാന സിനിമകൾ. 2019 ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.

കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്ന അദ്ദേഹം 2020 ഏപ്രിൽ 7 ആം തിയതി പുലച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് തന്റെ 59 ആം വയസ്സിൽ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *