കാല്പനികത മലയാളികളെ പഠിപ്പിച്ച പ്രൊഫ. ബി. ഹൃദയകുമാരി

സുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക്‌ നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു. കാൽപനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചു നടന്ന നിരൂപക മലയാളത്തിന്റെയും ആംഗലേയത്തിന്റെയും ക്ലാസ്സിക് കവികളുടെ ഭാവ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച്‌ കാൽപനികത എന്ന എക്കാലത്തെയും മികച്ച കലാഗ്രന്ഥം അവര്‍ രൂപപെടുത്തി.’അറിവിന്റെയും അധ്യാപനത്തിന്റെയും അഴകായിരുന്നു’ ഹൃദയകുമാരി കേരളത്തിന്റെ പഠനനിലപാടുകളെ മാറ്റിമാറികും മുൻപ്‌ അവർ ക്ലാസ് മുറികളെ അറിവിന്റെ ഭാവപ്രബന്തമാക്കിമാറ്റി.

എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ.ബി ഹൃദയകുമാരി. സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സെപ്റ്റംബർ 1ന് ജനിച്ചു. വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടിയ ശേഷം 1950 മുതല്‍ 1986 വരെ സംസ്ഥാനത്ത് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ പ്രധാനമായും എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ, തലശ്ശേരി ബ്രണ്ണന്‍, യൂണിവേഴ്‌സിറ്റി കോളജ്, വിമന്‍സ് കോളജ് എന്നിവടങ്ങളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു.

3 വര്‍ഷം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി ഇളയ സഹോദരിയാണ്. അറിവിന്റെയും അധ്യാപനത്തിന്റെയും അഴകായിരുന്നു എന്നാണ്‌ വിദ്യാർത്ഥികൾ ടീച്ചറെ വിശേഷിപ്പിച്ചത്‌. കാരണം യുവത്വത്തില്‍ ടീച്ചര്‍ അത്ര സുന്ദരിയുമായിരുന്നു. സഹോദരിമാരായ സുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക്‌ നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു.

വള്ളത്തോൾ കൃതികൾ ഇംഗ്ലീഷിലേക്കും ടാഗോർ കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, റോമൻ കവിതകളിലെ കാൽപനികതയെക്കുറിച്ചെഴുതിയ ‘കാല്പനികത’ എന്ന പഠനം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 36 വർഷത്തെ അദ്ധ്യാപന കാലത്ത്‌ അന്ന് ചിട്ടവട്ടങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് സ്വന്തം പരീക്ഷണങ്ങളിലൂടെ പുതുമുഖം നൽകിയ ടീച്ചർ പിൽകാലം കേരളത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് പുതുവഴികൾ നിർദ്ദേശിച്ചു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ താളപിഴകളെ നിരന്തരം തിരുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അച്ഛൻ ബോധേശ്വരന്റെ വഴിയിൽ ഉറച്ചു നിന്ന് ഗാന്ധിയൻ സോഷ്യലിസ്സ്റ്റ് കാഴ്ച്ചപാടുകളായിരുന്നു ടീച്ചറുടെ ചിന്തകളുടെ വെളിച്ചം.

ഹൃദയ കുമാരിയുടെ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉദ്യോഗസ്ഥ ഭരണതലത്തിലും സാഹിത്യത്തിലും പ്രമുഖരായ വ്യക്തികളാണ്. തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിച്ച ശേഷമാണ് ഹൃദയകുമാരി തന്റെ ഉദ്യോഗത്തിൽ നിന്ന് 1986 ൽ വിരമിച്ചത്. 2014 നവംബര്‍ 8ന് അന്തരിച്ചു. നന്ദിപൂര്‍വ്വം എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവോത്ഥാനം ആംഗല സമൂഹത്തില്‍, ഓര്‍മകളുടെ വസന്തകാലം, ചിന്തയുടെ ചില്ലകള്‍, ഹൃദയപൂര്‍വം വള്ളത്തോള്‍, ദേവേന്ദ്രനാഥ ടാഗോര്‍ എന്നിവയാണ് പ്രധാന കൃതികള്‍. സാംസ്‌കാരിക രംഗത്ത് സ്വാധീനം ചെലുത്തുന്ന അധ്യാപകര്‍ക്കായുള്ള എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം, സാമൂഹ്യ നീതി വകുപ്പിന്റെ ക്യാപ്റ്റന്‍ ലക്ഷ്മി പുരസ്‌കാരം, ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.പരേതനായ അഡ്വ.ശിവശങ്കരപ്പിള്ളയാണ് ഭര്‍ത്താവ്. ഏകമകള്‍ ശ്രീദേവി പിള്ള മനോരമ ന്യൂസില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റാണ്

വിവരങ്ങള്‍ക്ക് കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *