ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാള നടനായി ഡിക്യു

സിനിമ വിമര്‍ശകരുടെവരെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റീവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചുപ്പിലെ അഭിനയത്തിന് ദാദ സാഹേബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി.


പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് സന്തോഷനിമിഷകൂടിയാണ്.മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ചുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!