‘എല്ലാം ശരിയാകും’ സെപ്റ്റംബർ 17-ന്
വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ സെപ്റ്റംബർ പതിനേഴിന് പ്രദർശനത്തിനെത്തുന്നു.
ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു. സെൻട്രൽ പിക്ചേഴ്സ് റിലീസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
സിദ്ദിഖ്,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ഏന്റെണി,ജെയിംസ് ഏല്യ,ജോര്‍ഡി പൂഞ്ഞാര്‍,സേതുലക്ഷ്മി,മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്
ഒൗസേപ്പച്ചന്‍ സംഗീതം പകരുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.