മെൻസ് ഷർട്ടിൽ അടിപൊളി ലുക്ക്
വാർഡ്രോബ് തുറക്കുമ്പോൾ നമുക്ക് ഏതു ഡ്രസ്സ് ധരിക്കണം എന്നൊരു കൺഫ്യൂഷനിലാണോ ആണോ. ഒരേ വസ്ത്രങ്ങൾ ധരിക്കുന്നതിലെ മടുപ്പാണ് പലപ്പോഴും നമ്മളെ ഇതരത്തിലുള്ള കൺഫ്യൂഷനിൽ എത്തിക്കുന്നത്. കോവിഡ് കാലം ആയതുകൊണ്ട് തന്നെ പുതിയ ഡ്രസ്സ് വാങ്ങാനുള്ള ആലോചനയ്ക്ക് ഫുൾ സ്റ്റോപ്പ് വീണുകാണും. വിഷമിക്കേണ്ട കാര്യമില്ല. അച്ഛന്റെയോ ബ്രദറിന്റെയോ ഹുസ്ബന്റിന്റെയോ വാർഡ്രോബ് തുറന്നു ഷർട്ട് എടുക്കുക.

നിങ്ങളുടെ പഴയ ജീൻസ് കട്ട് ചെയ്ത് ത്രീ ഫോർത് പോലെ ആക്കാം. കുറച്ചു കട്ട് ചെയ്ത് ഇപ്പോഴത്തെ ട്രെൻഡ് ആംഗിൾ പോലെ ആക്കാം.കുറച്ചുകൂടെ കയറ്റി കട്ട് ചെയ്തു ഷോർട്സ് ആക്കാം.
ഇനി അവ ഒന്നു ധരിച്ചു നോക്കൂ. പുതിയ ലുക്ക് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് ഡിഫറെൻറ് ആക്കും. പോക്കറ്റ് കാലിയാക്കാതെ നിങ്ങൾ കൂടുതൽ ഫാഷനബിൾ ആയി മാറിക്കഴിഞ്ഞു. ഇത് ക്യാഷ്വൾ ഡ്രസ്സായി യൂസ് ചെയ്യാവുന്നതാണ്.
ബിനു പ്രിയ (ഡിസൈനർ )