ഇത് ഹെല്‍മറ്റ് മാന്‍റെ കഥ;വീടും ജോലിയും ഉപേക്ഷിച്ചു: നാട്ടുകാരെ ഹെൽമറ്റ് ധരിപ്പിക്കാൻ
ഏഴ് വർഷം മുമ്പ് സുഹൃത്ത് വാഹനാപകടത്തിൽ മരണപ്പെട്ടതോടെ യാണ് രാഘവേന്ദ്ര കുമാറിന്റെ ജീവിതം മാറിമറിഞ്ഞത്. സൂഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരേയൊരു കാര്യം ഹെൽമറ്റ് ആയിരുന്നു. രാഘവേന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്ത് കൃഷ്ണകുമാറും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്താലാണ് ഡൽഹി എൻസിആറിൽ എത്തിയത്. ഒരുമിച്ചു എന്തെങ്കിലും ചെയ്യണം എന്ന സ്വപ്നം നടന്നില്ല. പക്ഷേ സുഹൃത്തിന് സംഭവിച്ച അപകടത്തോടെ രാഘവേന്ദ്രയ്ക്ക് സമൂഹത്തെ സേവിക്കണം എന്ന ആഗ്രഹം ദൃഢമായി.
2014 ഒക്ടോബർ മുതൽ 22 സംസ്ഥാനങ്ങളിലായി 50 നായിരം ഹെൽമെറ്റുകൾ സൗജന്യമായി വിതരണം ചെയ്ത് അദ്ദേഹം റോഡ് സുരക്ഷയ്ക്കായി വിപുലമായ പ്രചാരണം തന്നെ നടത്തി. കൂടാതെ 8.5 ലക്ഷം നിരാലംബരായ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തകങ്ങളും വിതരണം ചെയ്തു. “ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യ ” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകന്റെ കുടുംബത്തിൽ നിന്നുള്ളതാണ് അദ്ദേഹം.
മരണപ്പെട്ട സുഹൃത്തിന്റെ അച്ഛ ന്റെയും അമ്മയുടെയും വേദന രാഘവേന്ദ്ര യ്ക്ക് സഹിക്കാനായില്ല. അങ്ങനെയാണ് അദ്ദേഹം ഹെൽമറ്റ് വിതരണം ചെയ്തു തുടങ്ങിയത്. തുടക്കത്തിൽ ജോലി സുഗമമാക്കാൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഒന്നും അദ്ദേഹം സ്ഥാപിച്ചില്ല. നോയിഡയിൽ നിന്നും ബീഹാറിലേക്ക് എവിടെ പോയാലും ഹെൽമറ്റ് ധരിക്കാതെ ധരിക്കാതെ റോഡിൽ ഒരാളെ കണ്ടാൽ ആ വ്യക്തിയ്ക്ക് സൗജന്യമായി ഹെൽമറ്റ് നൽകും.
2016 അവസാനത്തോടെ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും പാവപ്പെട്ട വിദ്യാർഥികൾക്ക് പുസ്തകം നൽകി സഹായിക്കുന്നതിനുമായി ജോലി ഉപേക്ഷിച്ചു. 2016 ൽ ഗ്രേറ്റർ നോയിഡയിൽ ബുക്ക് ബോക്സുകൾ നിർമ്മിച്ച് അവരുടെ ആദ്യത്തെ ബുക്ക് ബാങ്കിങ് നിർമ്മാണം ആരംഭിച്ചു. ഈ ബുക്ക് ബാങ്ക് വൈറലായി. ഓരോ ബുക്ക് ബാങ്കിന്റെയും മുകളിൽ പുസ്തകങ്ങൾ നിക്ഷേപിക്കുന്ന രക്ഷിതാക്കളെ സഹായിക്കാൻ ഒരു ഹെൽമറ്റൂടി വെച്ചു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതുവരെ 2.5 കോടി രൂപ അദ്ദേഹം ചെലവഴിച്ചു. 2020 ൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ ഒരു കേന്ദ്ര മന്ത്രിയുടെ നിർദ്ദേശ പ്രകാരം രാഘവേന്ദ്ര നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായി ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപിച്ചു. രണ്ടാം തരംഗത്തിൽ ഏകദേശം 9000 പേർക്ക് ഹെൽമറ്റുകൾ വിതരണം ചെയ്തു. ഹെൽമറ്റ് ബാങ്ക് അടക്കമുള്ള പ്രവർത്തനങ്ങളുമായി രാഘവേന്ദ്ര തന്റെ യാത്ര തുടരുകയാണ്.