യുഎസ് വനിത കോമയില്‍ നിന്നുണര്‍ന്നപ്പോള്‍ സംസാരിക്കുന്നത് വിദേശഭാഷ

ചിലകാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ശാസ്ത്രത്തിനും അപ്പുറമാണ്. അത്തരത്തില്‍ ജീവിത അനുഭവങ്ങളുള്ള ലോകത്തോട് തങ്ങള്‍ക്ക് സംഭവിച്ച് മിറാള്‍ക്കിനെ പറ്റിവിളിച്ചുപറയാറുണ്ട്. യു.എസ് കാരി സമ്മര്‍ ഡയയിന് സംഭവിച്ച കാര്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്. ആക്സിഡന്‍റിന് ശേഷം കോമയില്‍ നിന്നുണര്‍ന്ന സമ്മര്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഭാഷസംസാരിക്കുന്നു. യുഎസ് സ്വദേശിയായ സമ്മർ ഡയസ് എന്ന 24 കാരിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ തന്നെ വിചിത്രമാണ്.

2020 നവംബറിൽ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി വാഹനാപകടം ഉണ്ടായതോടെയാണ് സമ്മറിന്റെ ജീവിതം മാറിമറിഞ്ഞത്. തലച്ചോറിനടക്കം ഗുരുതര പരുക്കുകളോടെ രണ്ടാഴ്ച കാലമാണ് സമ്മർ ആശുപത്രിയിൽ കോമയിൽ കിടന്നത്. എന്നാൽ ജീവൻ തിരികെ പിടിച്ച് സമ്മർ കോമയിൽ നിന്നും ഉണരുക തന്നെ ചെയ്തു. തുടക്കത്തിൽ സംസാരിക്കാൻ തീരെ സാധിക്കുമായിരുന്നില്ല. പിന്നീട് ഏറെ പരിശ്രമിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴാണ് തന്റെ ജീവിതത്തിലുണ്ടായ വിചിത്രമായ മാറ്റം സമ്മർ പോലും തിരിച്ചറിഞ്ഞത്. താൻ സംസാരിക്കുന്നത് അമേരിക്കൻ ഇംഗ്ലീഷല്ല, വിദേശ ഭാഷയിലാണ്.

സംസാരശേഷി വീണ്ടെടുക്കുന്നതിന് സ്പീച്ച് തെറാപ്പി ആവശ്യമായി വന്നിരുന്നു. സാവധാനത്തിൽ മാത്രം പുറത്തുവന്നിരുന്ന ശബ്ദം വ്യക്തമായതോടെ സംസാര രീതിയിലെ വ്യത്യാസവും കൂടുതൽ പ്രകടമായി. ആശുപത്രി ജീവനക്കാരും മറ്റും സമ്മറിന്റെ നാടേതാണെന്ന് ചോദിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തി. അമേരിക്കൻ സ്വദേശിനിയാണെന്ന് എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കാത്ത അവസ്ഥ. ഒടുവിലാണ് ഒരു അപൂർവ രോഗാവസ്ഥയാണ് തനിക്കെന്ന് സമ്മർ അറിഞ്ഞത്. സംസാരഭാഷയിൽ വിദേശരീതി കടന്നുകൂടുന്ന ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന രോഗമാണ് അപകടത്തോടെ യുവതിയെ ബാധിച്ചിരിക്കുന്നത്. .
ചില സംസാരരീതികൾ മണിക്കൂറുകൾ മാത്രമാണ് നിലനിൽക്കുന്നതെങ്കിൽ മറ്റുചിലത് മാസങ്ങളോളം ഒപ്പം കൂടും. നിലവിൽ ഓസ്ട്രേലിയൻ ആക്സന്‍റും ന്യൂസിലൻഡ് ആക്സന്റുമാണ് കൂടുതലായി സംസാരത്തിൽ പ്രകടമാകുന്നത്.
കോമയിൽ നിന്ന് ഉണർന്ന ശേഷം ഒന്നിലധികം വിദേശ ആക്സന്റുകളിലാണ് സമ്മർ ഇംഗ്ലീഷ് സംസാരിക്കുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച് റഷ്യൻ എന്നിങ്ങനെ പലരാജ്യങ്ങളിലെയും സംസാരരീതി താനറിയാതെ തന്നെ നാവിൽ കടന്നുകൂടിയതായി സമ്മർ പറയുന്നു. രോഗാവസ്ഥയാണെങ്കിലും ഈ മാറ്റം സമ്മർ ഏറെ ആസ്വദിക്കുന്നുണ്ട്. തനിക്ക് അപകടമുണ്ടായത് ഇത്തരമൊരു മാറ്റത്തിനുവേണ്ടി ആയിരുന്നുവെങ്കിൽ തനിക്ക് അതിൽ സന്തോഷമേയുള്ളൂ എന്നാണ് സമ്മറിന്റെ പ്രതികരണം. ഈ രാജ്യങ്ങളൊന്നും സമ്മർ കണ്ടിട്ടുപോലുമില്ല എന്നുള്ളതാണ് ഏറ്റവും രസകരം

Leave a Reply

Your email address will not be published. Required fields are marked *